കുടുംബശ്രീയിൽ ജില്ലാ തലത്തിൽ ബ്ലോക്ക് കോർഡിനേറ്റർമാരെ തിരഞ്ഞെടുക്കുന്നു
കുടുംബശ്രീയിൽ ബ്ലോക്ക് കോർഡിനേറ്റർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ജില്ലകളിലായി 244 ഒഴിവുകളാണുള്ളത്. ഒഴിവുകളുടെ വിശദ വിവരങ്ങൾ താഴെകൊടുക്കുന്നു.
1. ബ്ലോക്ക് കോർഡിനേറ്റർ 1: 203 ഒഴിവുകൾ.
തിരുവനന്തപുരം (17), കൊല്ലം (16), പത്തനംതിട്ട (14), ആലപ്പുഴ (19), കോട്ടയം (13), ഇടുക്കി (ഒൻപത്), എറണാകുളം (17), തൃശൂർ (19), പാലക്കാട് (21), മലപ്പുറം (18), കോഴിക്കോട് (16), വയനാട് (മൂന്ന്), കണ്ണൂർ (15), കാസർകോട് (ആറ്).
യോഗ്യത : ബിരുദാനന്തര ബിരുദം
പ്രായം : 35 വയസ്സ് കഴിയാൻ പാടില്ല
2. ബ്ലോക്ക് കോർഡിനേറ്റർ 2: 41 ഒഴിവ്.
തിരുവനന്തപുരം (ഏഴ്), കൊല്ലം (ഒന്ന്), കോട്ടയം (മൂന്ന്), ഇടുക്കി (മൂന്ന്), എറണാകുളം (രണ്ട്), തൃശൂർ (നാല്), പാലക്കാട് (നാല്), മലപ്പുറം (മൂന്ന്), കോഴിക്കോട് (ആറ്), കണ്ണൂർ (ഏഴ്), കാസർകോട് (ഒന്ന്).
യോഗ്യത : വി.എച്ച്.എസ്.സി (അഗ്രിക്കൾച്ചർ/ലൈവ്സ്റ്റോക്ക്)
പ്രായം : 35 വയസ്സ് കഴിയാൻ പാടില്ല.
ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഇരു തസ്തികകളിലും പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.
അപേക്ഷ ഫോറം കുടുംബശ്രീ ജില്ലാ മിഷൻ ഒാഫിസിൽനിന്ന് നേരിട്ടുവാങ്ങുകയോ www.kudumbashree.org വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കുകയോ ചെയ്യാം. അപേക്ഷക്കൊപ്പം വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അതത് ജില്ലാ മിഷൻ കോർഡിനേറ്റർക്ക് അയക്കണം.
കവറിനുമുകളിൽ ‘കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ- 1ബ്ലോക്ക് കോർഡിനേറ്റർ -2 ഒഴിവിലേക്കുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 23 . കൂടുതൽ വിവരങ്ങൾക്ക് www.kudumbashree.org കാണുക.
https://www.facebook.com/Malayalivartha