റീജനൽ കാൻസർ സെന്ററിൽ പി ജി പ്രോഗ്രാമുകൾ

തിരുവനന്തപുരത്തെ റീജനൽ കാൻസർ സെന്ററിൽ റേഡിയോളജിക്കൽ ഫിസിക്സ്, ഓങ്കോളജി എന്നിവയിൽ രണ്ടു പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. വിശദ വിവരങ്ങൾ ചുവടെ.
1.പോസ്റ്റ് എംഎസ്‌സി ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ്: ഫിസിക്സ് മുഖ്യവിഷയമായ ബിഎസ്‍സി അല്ലെങ്കിൽ 60% എങ്കിലും മൊത്തം മാർക്കോടെ എംഎസ്‌സി ഉള്ളവർക്കോ അപേക്ഷിക്കാം. രണ്ടു വർഷമാണ് കോഴ്സ് കാലാവധി. 6000 രൂപ നിരക്കിൽ പ്രതിമാസ സ്റ്റൈഫെൻണ്ടോടുകൂടി ഒരു വർഷത്തെ ഇന്റേൺഷിപ് ഉണ്ടായിരിക്കും. കൂടാതെ ഇന്റേൺഷിപ് കാലത്ത് റേഡിയോ ഡയഗ്നോസിസ്, റേഡിയോതെറപ്പി, ന്യൂക്ലിയർ മെഡിസിൻ എന്നീ മേഖലകളിലെ പരിശീലനവും ലഭ്യമാകും.
പ്രായം 26 വയസ്സു കവിയരുത്. പിന്നാക്ക/പട്ടിക/ ഭിന്നശേഷി വിഭാഗക്കാർക്ക് യഥാക്രമം 29/31/ 36 വരെയാകാം. എൻട്രൻസ് ടെസ്റ്റിലൂടെയാണ് തിരഞ്ഞെടുക്കുന്നത്. നവംബർ ഒന്നിന് ആണ് കോഴ്സ്ആരംഭിക്കുന്നത്. അപേക്ഷാ ഫീ 300 രൂപ (പട്ടികവിഭാഗം 100 രൂപ). ട്യൂഷൻ ഫീ 1,20,000 രൂപ. മറ്റു ഫീസ് പുറമേ. ഓൺലൈൻ ആയി ഒക്ടോബർ മൂന്നിന് മുൻപായി അപേക്ഷിച്ചിരിക്കണം. അപേക്ഷയുടെ ഹാർഡ് കോപ്പി നവംബർ ഒൻപതിനകം ആർസിസിയിൽ എത്തിച്ചുകൊടുക്കണം. ഫോൺ: 0471 2522278.
2.പോസ്റ്റ് ഡിപ്ലോമാ ഇൻ ഓങ്കോളജി: ബിഎസ്‌സി നഴ്സിങ് അഥവാ ജിഎൻഎം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 12 മാസം ദൈർഘ്യം ഉള്ള കോഴ്സ് ആണ്. പ്രായപരിധി 35 വയസ്സു കവിയരുത്. പട്ടികവിഭാഗക്കാർക്കു 40, സർവീസ് ക്വോട്ടയ്ക്ക് 45 വയസ്സുവരെ ഉയർന്ന പ്രായപരിധി ആകാം. യോഗ്യതാ പരീക്ഷയിലെ മാർക്കു നോക്കിയാണ് തിരഞ്ഞെടുക്കുന്നത്. കോഴ്സ് ഫീ 20,000 രൂപയാണ്. ഇതുകൂടാതെ മറ്റു ഫീസുകൾ അടക്കേണ്ടി വരും.
ഒക്ടോബർ 5 നു മുൻപ് ഓൺലൈൻ ആയി അപേക്ഷിക്കണം. അപേക്ഷയുടെ ഹാർഡ് കോപ്പി ആർസിസിയിൽ എത്തിക്കണം. വിലാസം: Regional Cancer Center, Medical College Campus, Thiruvananthapuram– 695011, Ph: 0471 2522288 .
കൂടുതൽ വിവരങ്ങൾക്ക് www.rcctvm.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha