അസിസ്റ്റന്റ് ലോക്കോപൈലറ്റ്, ടെക്നീഷ്യന്‍ തസ്തികകളിലേക്ക് 26, 502 ഒഴിവുകൾ

അസിസ്റ്റന്റ് ലോക്കോപൈലറ്റ്, ടെക്നീഷ്യന്‍ തസ്തികകളിലേക്ക് റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് അപേക്ഷകൾ ക്ഷണിക്കുന്നു. അസിസ്റ്റന്റ് ലോക്കോപൈലറ്റ്- 17673, വിവിധ ടെക്നീഷ്യന്‍-8829 എന്നിങ്ങനെ ആകെ 26, 502 ഒഴിവാണുള്ളത്.
അസിസ്റ്റന്റ് ലോക്കോപൈലറ്റ് യോഗ്യത മെട്രിക്കുലേഷന്‍/എസ്‌എസ്‌എല്‍സി അല്ലെ ങ്കില്‍ തത്തുല്യം ഐടിഐ/അപ്രന്റിസ്ഷിപ്പ് അല്ലെങ്കില്‍ എന്‍ജിനിയറിങില്‍ ഡിപ്ലോമ/ബിരുദം.
ടെക്നീഷ്യന്‍ യോഗ്യത മെട്രിക്കുലേഷന്‍/എസ്‌എസ്‌എല്‍സി, ഐടിഐ/അപ്രന്റിസ്ഷിപ്പ് അല്ലെങ്കില്‍ ഫിസിക്സ് മാത്സ്, എന്നിവയോടെ പ്ലസ്ടു അല്ലെങ്കില്‍ എന്‍ജിനിയറിങ് ഡിപ്ലോമ.
ഓൺലൈൻ അപേക്ഷകൾ ഫെബ്രുവരി 26 നകം നൽകിയിരിക്കണം. 18-28 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാഫീസ് 500 രൂപയാണ്. എസ്സി/എസ്ടി/ വിമുക്തഭടര്‍/ അംഗപരിമിതര്‍/ വനിത/ട്രാന്‍സ് ജന്‍ഡര്‍/ മറ്റുന്യുനപക്ഷങ്ങള്‍/ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ എന്നിവർക്ക് 250 രൂപയുമാണ്.
' www.indianrailways.gov.in ' എന്ന വെബ്‌സൈറ്റിൽ എല്ലാ റെയില്‍വേ യൂണിറ്റുകളുടെയും ലിങ്ക് ലഭിക്കും. ബന്ധപ്പെട്ട യൂണിറ്റിന്റെ വെബ്സൈറ്റിലൂടെയാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്.
https://www.facebook.com/Malayalivartha