നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

അമിതവേഗത്തില്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍പ്പെട്ട് ഗുജറാത്തിലെ ജെറ്റ്പുരില്‍ രണ്ടു യുവാക്കള്‍ മരിച്ചു. അവധ് തിവാരി, ദേവരാജ് ഗോസായി എന്നിവരാണ് മരിച്ചത്. അപകടത്തിന് തൊട്ടുമുന്‍പ്, കാര്‍ അമിതവേഗത്തില്‍ ഓടിക്കുന്നതിന്റെ വിഡിയോ അവധ് തിവാരി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. കാര്‍ ഏകദേശം 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നു.
പിന്‍സീറ്റിലിരുന്നയാള്‍ പകര്‍ത്തിയ വിഡിയോയില്‍, തിവാരി ഇടതുകൈയില്‍ മൊബൈല്‍ ഫോണ്‍ പിടിച്ച് റീല്‍ റെക്കോര്‍ഡ് ചെയ്യുന്നതും വലതുകൈ കൊണ്ട് സ്റ്റിയറിങ് നിയന്ത്രിക്കുന്നതും കാണാം. മറ്റൊരു വിഡിയോയില്‍ മുന്‍സീറ്റിലിരുന്നയാള്‍ കാറിന്റെ വേഗം റെക്കോര്‍ഡ് ചെയ്യുന്നതും കാണാം.
നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. തിവാരി സംഭവസ്ഥലത്തുതന്നെ മരിച്ചു. സുഹൃത്തായ ദേവരാജ് ഗോസായി ആശുപത്രിയില്‍ വച്ചാണ് മരണപ്പെട്ടത്. കാറിലുണ്ടായിരുന്ന അക്ഷയ് പ്രവീണ്‍ഭായ് വഗേല എന്നയാള്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സ് ഉള്ള തിവാരി, വിവിധ കാറുകള്‍ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും വിഡിയോകളും സ്ഥിരമായി പോസ്റ്റു ചെയ്യാറുണ്ട്.
https://www.facebook.com/Malayalivartha























