സൗദിയുടെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായ മഴ....തബൂക്കിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായ മഴ ലഭിച്ചു. രാജ്യത്തെ ഏഴ് മേഖലകളിലായി 41 നിരീക്ഷണ സ്റ്റേഷനുകളിൽ മഴ രേഖപ്പെടുത്തി. തബൂക്കിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. തബൂക്ക് മേഖലയിലെ അൽ വജ്ഹിലുള്ള അൽ ഫറ നിരീക്ഷണ സ്റ്റേഷനിൽ 13.2 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. റിയാദിലെ ദവാദ്മിയിൽ ലഭിച്ചത് 12.1മി.മീ മഴയാണ്.
ഖസീം, മക്ക, മദീന, അൽ ജൗഫ്, വടക്കൻ അതിർത്തി തുടങ്ങിയ പ്രദേശങ്ങളിലും മഴ കനത്തു. ജിദ്ദയടക്കമുള്ള പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റും എത്തിയിരുന്നു. ഖസീം പ്രവിശ്യയുടെ വടക്കുഭാഗങ്ങളിൽ ആലിപ്പഴ വർഷവും രേഖപ്പെടുത്തി. വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
https://www.facebook.com/Malayalivartha























