നാടിന്റെ യശസ്സുയര്‍ത്തിയ കായികതാരങ്ങള്‍ ഇനി സര്‍ക്കാര്‍ സര്‍വ്വീസിലേക്ക്...

കളിക്കളങ്ങളില്‍ നാടിന്റെ യശസ്സുയര്‍ത്തിയ 249 കായികതാരങ്ങള്‍ സര്‍ക്കാര്‍ സര്‍വീസിലേക്ക്്. കായികവകുപ്പിന്റെ നേതൃത്വത്തിലാണ് റെക്കോഡ് നിയമനങ്ങള്‍ക്ക് കളമൊരുങ്ങുന്നത്. 2010 മുതല്‍ 2014 വരെയുള്ള കാലയളവില്‍ സ്‌പോര്‍ട്‌സ് ക്വോട്ട നിയമനത്തിന് അപേക്ഷിച്ച താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്നതിന്റെ ഭാഗമായുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന ഇന്നലെ സെക്രട്ടറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്നു. 479 താരങ്ങളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചു. ഇതില്‍നിന്ന് റാങ്ക് ലിസ്റ്റ് തയ്യാറാക്കി 249 പേര്‍ക്ക് നിയമനം നല്‍കും.
ഒരോ താരത്തിന്റെയും യോഗ്യതയ്ക്കനുസരിച്ച് അര്‍ഹമായ തസ്തികയിലായിരിക്കും നിയമനം. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച കായികയിനങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്കാണ് നിയമനം. രണ്ടുമാസത്തിനകം നടപടി പൂര്‍ത്തീകരിച്ച് നിയമന ഉത്തരവ് നല്‍കും. ഇത്രയധികം താരങ്ങള്‍ ഒരുമിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ കയറുന്നത് ഇതാദ്യമാണ്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമന നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ജോലി അന്യമായി മാറിയ താരങ്ങളുടെ സ്വപ്‌നമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്‍ സഫലമാകുന്നത്. ഒരുവര്‍ഷം 50 കായികതാരങ്ങള്‍ക്കാണ് നിയമനം നല്‍കേണ്ടിയിരുന്നത്. എന്നാല്‍, കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ട്രാക്കിലും ഫീല്‍ഡിലും നാടിനായി വിയര്‍പ്പൊഴുക്കിയവര്‍ക്കായി ചെറുവിരലനക്കിയില്ല. ഭരണം അവസാനിക്കുന്ന സമയത്ത് താരങ്ങളെ കബളിപ്പിക്കാന്‍ അപേക്ഷ ക്ഷണിക്കുക മാത്രം ചെയ്തു.അപേക്ഷ സ്വീകരിച്ചതല്ലാതെ നിയമന നടപടികള്‍ നടന്നില്ല. താരങ്ങള്‍ മന്ത്രി ഓഫീസിലും സെക്രട്ടറിയറ്റിലും കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം കായികമേഖലയോടും താരങ്ങളോടുമുള്ള പ്രതിബദ്ധതയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെയും കായികമന്ത്രി എ സി മൊയ്തീന്റെയും നേതൃത്വത്തില്‍ നിയമനങ്ങളിലുള്‍പ്പെടെ പ്രത്യേക നടപടി സ്വീകരിച്ചു. സ്‌പോര്‍ട്‌സ് ക്വോട്ട നിയമനങ്ങള്‍ ദ്രുതഗതിയിലാക്കാന്‍ പൊതുഭരണവകുപ്പിന് കീഴില്‍ സ്‌പെഷ്യല്‍ സെല്‍ രൂപീകരിച്ചു.
എല്‍ഡിഎഫ്‌സര്‍ക്കാര്‍ വന്നശേഷം 160 താരങ്ങള്‍ക്ക് വിവിധ വകുപ്പുകളില്‍ സര്‍ക്കാര്‍ ജോലി നല്‍കി. കൂടാതെ സന്തോഷ്ട്രോഫി കിരീടം നേടിയ കേരള ടീമിലെ ജോലിയില്ലാത്ത 11 കായികതാരങ്ങള്‍ക്ക് ജോലിനല്‍കാനും തീരുമാനിച്ചു. 2015, 16, 17 വര്‍ഷത്തെ സ്‌പോര്‍ട്‌സ് ക്വോട്ട നിയമനത്തിനുള്ള അപേക്ഷ ഉടന്‍ ക്ഷണിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.
https://www.facebook.com/Malayalivartha