നിങ്ങൾ വിദേശത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു നഴ്‌സാണെങ്കിൽ ഇതാ ഒരു സുവര്‍ണാവസരം

ജർമൻ ആരോഗ്യ മേഖലയിലെ നഴ്സുമാരുടെ ക്ഷാമം പരിഹരിക്കാൻ അടിയന്തരമായി കൂടുതൽ വിദേശ നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു . ജര്‍മ്മന്‍ ഭാഷയില്‍ ബി2 ലെവല്‍ സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്കാണ് അവസരം.
ഒട്ടേറെ മലയാളി നഴ്‌സുമാര്‍ ഇതിനകം ബി2 യോഗ്യത നേടി ജര്‍മനിയില്‍ എത്തിയിട്ടുണ്ട്. ജര്‍മന്‍ എംബസിയും കോണ്‍സുലേറ്റുമാണു ജര്‍മനിയിലേക്കുള്ള വീസായും വര്‍ക്കിങ് പെര്‍മിറ്റും നിയന്ത്രിക്കുന്നത്. ആശുപത്രികളില്‍ നഴ്‌സുമാരുടെ ക്ഷാമം വ്യാപകമായതും നഴ്‌സുമാരുടെ അഭാവം മൂലം ജര്‍മനിയില്‍ വൃദ്ധ സദനങ്ങളുടെയും ആശുപത്രികളുടേയും പ്രവര്‍ത്തനം പരിതാപകരമായി മാറി എന്ന റിപ്പോര്‍ട്ടിനെയും തുടര്‍ന്നാണു നടപടി.
നഴ്‌സിംഗ് മേഖലയിൽ പ്രവൃത്തി പരിചയവും രോഗീ ശുശ്രൂഷയിൽ ആഭിമുഖ്യവും ഉള്ളവർക്ക് മുൻഗണന. ആറുമാസത്തെ പ്രൊബേഷൻ സമയം ഉണ്ട്. ടീം വർക്കിന് താല്പര്യമുണ്ടായിരിക്കണം. 2000 യൂറോ മുതൽ 2300 യൂറോ വരെയാണ് ശമ്പളം. ഇത് ഏകദേശം 187000 ഇന്ത്യൻ രൂപക്ക് തുല്യമായ തുകയാണ്. ഇതിനു പുറമെ താമസം , ഭക്ഷണം തുടങ്ങിയ ആനുകൂല്യങ്ങളും ജർമ്മൻ തൊഴിൽ നിയമം അനുസരിച്ച് നൽകുന്നുണ്ട്.
താൽപ്പര്യമുള്ളവർ jobs.yesindia@gmail.com എന്ന ഇമെയിൽ അഡ്രസ്സിൽ ബയോ ഡാറ്റ അയക്കണം. yesindia tours and travels ഇന്ത്യൻ ഗവണ്മെന്റ് അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കേരളത്തിലുള്ള റിക്രൂട്മെന്റ് ഏജൻസിയാണ്
https://www.facebook.com/Malayalivartha