ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെന്റ് ആൻഡ് റിസർച്ച് ഇൻ ബാങ്കിങ് ടെക്നോളജി പി.ജി. ഡിപ്ലോമ ഇൻ ബാങ്കിങ് ടെക്നോളജി (പി.ജി.ഡി.ബി.ടി.) കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെന്റ് ആൻഡ് റിസർച്ച് ഇൻ ബാങ്കിങ് ടെക്നോളജി പി.ജി. ഡിപ്ലോമ ഇൻ ബാങ്കിങ് ടെക്നോളജി (പി.ജി.ഡി.ബി.ടി.) കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു . ബാങ്കിങ്, ധനകാര്യ മേഖലയിൽ സാങ്കേതികവിദ്യാ നിപുണരായ പ്രൊഫഷണലുകളെ വളർത്തിയെടുക്കുകയാണ് ലക്ഷ്യം. ഫുൾ ടൈം ഒരുവർഷ കോഴ്സാണിത്. ബാങ്കിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്കും ഇപ്പോൾ തന്നെ അപേക്ഷിക്കാം .
ഡേറ്റാബേസ് മാനേജ്മെന്റ് സിസ്റ്റം, കംപ്യൂട്ടർ നെറ്റ് വർക്ക്, ഇൻഫർമേഷൻ സെക്യൂരിറ്റി, ഐ.ടി. ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ്, ക്ലൗഡ് കംപ്യൂട്ടിങ്, സൈബർ ഡിഫൻസ്, ഇന്റർനെറ്റ് ടെക്നോളജി, ഇലക്ടോണിക്സ് കൊമേഴ്സ് ആൻഡ് പേമെന്റ് സിസ്റ്റം, ബാങ്കിങ് മൊബിലിറ്റി ആൻഡ് സോഷ്യൽ മീഡിയ, ഓർഗനൈസേഷണൽ ബിഹേവിയർ ആൻഡ് ഒൻട്രപ്രൊണർഷിപ്പ് അടക്കമുള്ള വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്.
യോഗ്യത:
എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കോടെ ബിരുദം. അല്ലെങ്കിൽ ഒന്നാം ക്ലാസോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം. അവസാന വർഷക്കാർക്കും അപേക്ഷിക്കാം. കാറ്റ്/ജിമാറ്റ്/സിമാറ്റ് സ്കോർ നിർബന്ധമായും ആവശ്യമാണ്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ബാങ്ക്, ധനകാര്യ സ്ഥാപനങ്ങൾ, ഐ.ടി. കമ്പനികൾ എന്നിവിടങ്ങളിൽ പ്ലേസ്മെന്റ് ലഭിക്കും. 100 ശതമാനം പ്ലേസ്മെന്റാണ് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗാർത്ഥികൾക്ക് ഉറപ്പ് നൽകുന്നത്.
https://www.facebook.com/Malayalivartha