സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊബേഷണറി ഓഫീസർ

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊബേഷണറി ഓഫീസർമാരുടെ 2118 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്.
യോഗ്യത:
ഏതെങ്കിലും അംഗീകൃത സർവകലാശാല ബിരുദം/തത്തുല്യം. അവസാനവർഷ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.പ്രായം 21 നും 30 നും ഇടയിൽ
2018 ഏപ്രിൽ 21 മുതൽ മേയ് 13 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത്അപേക്ഷിക്കാവുന്നതാണു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അപേക്ഷാ ഫോം ലഭ്യമാണ്.
അപേക്ഷ ഫീസ് : ജനറൽ വിഭാഗത്തിന് 600 രൂപയും സംവരണ വിഭാഗത്തിന് 100 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷർ ഒപ്പും ഫോട്ടോഗ്രാഫും അപ്‍ലോഡ് ചെയ്യണം. ഏപ്രിൽ 21 മുതൽ മേയ് 13 വരെ അപേക്ഷ ഫീസ് അടക്കാവുന്നതാണ്.
https://www.facebook.com/Malayalivartha