കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എയർപോർട്സ് അതോററ്ററി ഓഫ് ഇന്ത്യയിൽ എൻജിനീയറിങ് , ആർക്കിടെക്ട് വിഭാഗങ്ങളിലേക്ക് ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിൽ GATE -2018 സ്കോറിന്റെ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എയർപോർട്സ് അതോററ്ററി ഓഫ് ഇന്ത്യയിൽ എൻജിനീയറിങ് , ആർക്കിടെക്ട് വിഭാഗങ്ങളിലേക്ക് ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിൽ GATE -2018 സ്കോറിന്റെ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സിവിൽ എൻജിനീയറിങ്ങിൽ 100 ,എലെക്ട്രിക്കലിൽ 100 ,എലെക്ട്രോണിക്സിൽ 330 .ആർക്കിടെക്ച്ചറൽ 12 എന്നിങ്ങനെയാണ് ഒഴിവുകൾ .
ഗേറ്റിനു പുറമെ അപേക്ഷിക്കേണ്ട യോഗ്യതകൾ ഇനി പറയുന്നു .
ജൂനിയർ എക്സ്ക്യൂട്ടീവ് (എൻജിനീയർ - സിവിൽ )
സിവിൽ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കോടെ റെഗുലർ ബിരുദം .
ജൂനിയർ എക്സ്ക്യൂട്ടീവ് (എൻജിനീയർ - എലെക്ട്രിക്കൽ )
ഇലെക്ട്രിക്കൽ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കോടെ റെഗുലർ ബിരുദം.
ജൂനിയർ എക്സ്ക്യൂട്ടീവ് (എൻജിനീയർ - എലെക്ട്രോണിക്സ് )
ഇലക്ട്രോണിക്സ് /ടെലി കമ്മ്യുണിക്കേഷൻസ് /എലെക്ട്രോണിക്സിൽ സ്പെഷ്യലൈസേഷനോടെ ഇലെക്ട്രിക്കൽ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കോടെ റെഗുലർ ബിരുദം.
ജൂനിയർ എക്സ്ക്യൂട്ടീവ്(ആർക്കിടെക്ച്ചർ )
ആർക്കിടെക്ച്ചറിൽ ബിരുദവും കൌൺസിൽ ഓഫ് ആർക്കിടെക്ച്ചറൽ രജിസ്‌ട്രേഷൻ .
പ്രായം:ജനറൽ വിഭാഗക്കാർക്ക് 27 വയസ്സും ഒ ബി സി ക്കാർക്ക് 30 വയസ്സ് .എസ് സി എസ് ടി വിഭാഗക്കാർക്ക് 32 വയസ്സുമാണ് ഉയർന്ന പ്രായപരിധി.വിമുക്ത ഭടന്മാർക്കും അംഗപരിമിതർക്കും ചട്ടപ്രകാരം ഇളവ് ലഭിക്കും .
2018 ഏപ്രിൽ 30 അടിസ്ഥാനപ്പെടുത്തിയാണ് പ്രായം കണക്കാക്കുക .
അപേക്ഷ ഫീസ് :
300 രൂപ .ഓൺലൈനായാണ് പണം അടയ്‌ക്കേണ്ടത്.എസ് സി എസ് ടി വിഭാഗക്കാരും അംഗപരിമിതരും വനിതകളും ഫീസ് അടയ്‌ക്കേണ്ടതില്ല .
അപേക്ഷിക്കേണ്ട വിധം
www .aai .aero എന്ന വെബ്‌സൈറ്റിൽ CAREERS എന്ന വിഭാഗത്തിൽ അപേക്ഷിക്കുന്നതിനുള്ള ലിങ്ക് ലഭ്യവുമാണ് .അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 28 .
https://www.facebook.com/Malayalivartha