കാനറാ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ക്യാൻഫിന് ഹോംസ് ജൂനിയർ ഓഫീസർമാരുടെ അപേക്ഷ ക്ഷണിക്കുന്നു

കാനറാ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ക്യാൻഫിന് ഹോംസ് ജൂനിയർ ഓഫീസർമാരുടെ അപേക്ഷ ക്ഷണിക്കുന്നു . കേരളം , കർണാടകം , ആന്ധ്രപ്രദേശ് , ചണ്ഡീഗട്ട,ഗുജറാത്ത് ,ഹരിയാന,ജാർഖണ്ഡ് ,മധ്യപ്രദേശ്,മഹാരാഷ്ട്ര ,പോണ്ടിച്ചേരി ,പഞ്ചാബ് ,തമിഴ്നാട് ,തെലുങ്കാന ,ഉത്തരാഖണ്ഡ്,ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലായി ആകെ 125 ഒഴിവുകളുണ്ട് .
കൊച്ചി ,തിരുവനന്തപുരം എന്നിവിടങ്ങളിലായി കേരളത്തിൽ രണ്ടു ഒഴിവുകളാണുള്ളത്.എഴുത്തുപരീക്ഷ ,അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് .മൂന്ന് വർഷത്തേക്ക് കരാർ അടിസ്‌താനിത്തലായിരിക്കും നിയമനം .
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം ,കംപ്യുട്ടർ പരിജ്ഞാനം അപേക്ഷിക്കുന്ന സംസ്ഥാനത്തെ ശാഖകളുടെ പരിസരത്തു സ്ഥിരതാമസക്കാരായിരിക്കണം അപേക്ഷകർ .ഓരോ സംസ്ഥാനത്തെയും ഒഴിവുകളുള്ള ശാഖകളുടെ വിശദംശങ്ങൾ www .canfinhomes .com എന്ന വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.അതാതു സ്ഥലത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം .
പ്രായം:1 - 5 -2018 ന് 21 -30 വയസ്സ്.1 -5 - 2018 ന് ഇടയിൽ ജനിച്ചവർക്കും അപേക്ഷിക്കാം .
അപേക്ഷ ഫീസ് :
100 രൂപ .ഈ തുക CAN FIN HOMES LTD എന്ന അക്കൗണ്ടിലേക്കു (അക്കൗണ്ട് നമ്പർ :2636261000147 ,ഐ എസ് എസ് സി കോഡ്:CNRB0002636 )നെഫ്ട്/ഇന്റര്നെറ് ബാങ്കിങ് വഴി അടക്കണം.
അപേക്ഷിക്കുന്ന വിധം :
www .canfinhomes .com എന്ന വെബ്സൈറ്റിലെ ലിങ്ക് വഴി ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത് .ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാര്ഥിയുടെ പാസ്പോര്ട്ട് സൈസ് ഫോട്ടോയും കൈയൊപ്പും ഫീസ് അടച്ചതിന്റെ കൗണ്ടർ ഫോയിൽ ചലാനും അപ്‌ലോഡ് ചെയ്യണം.
ഓൺലൈൻ അങൊപേക്ഷ തീരുന്ന അവസാന തീയതി മെയ് 15 .
https://www.facebook.com/Malayalivartha