കണ്ണൂർ ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ രാവിലെ 10 ന് തൊഴിൽ മേള ആരംഭിക്കും

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 17 ന് മെഗാ ജോബ് ഫെസ്റ്റ് സംഖടിപ്പിക്കും .കണ്ണൂർ , കാസർഗോഡ് , കോഴിക്കോട് ,വയനാട് ജിഇലകളിലെ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം .കണ്ണൂർ ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ രാവിലെ 10 ന് തൊഴിൽ മേള ആരംഭിക്കും .
നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത് .സംസ്ഥാനത്തിന്റെ അകത്തും പുറത്തുമായി ഉദ്യോഗദായകരെ പങ്കെടുപ്പിച്ചു നടത്തുന്ന മേളയിൽ ബാങ്കിങ് ,മാനേജ്‌മന്റ് ,ഹോസ്പിറ്റാലിറ്റി ,ബിഐൻസ്,ഐ ടി,ടെക്നിക്കൽ ,ഹെൽത്ത് കെയർ,സലെസ് ആൻഡ് മാർക്കറ്റിംഗ്,ഓഫീസ് അഡ്മിനിസ്ട്രേഷൻ തുടങ്ങിയ മേഖലകളിൽ നിന്നുള്ള കമ്പനികൾ പങ്കെടുക്കും .
ഉദ്യോഗാര്ഥികള്ക്കും തൊഴിൽദായവർക്കും മേളയിലേക്കു www .jobfest .kerala .gov .in എന്ന വഴി രജിസ്റ്റർ ചെയ്യാം. വിവിധ മേഖലകളിലെ നൂറിലധികം കമ്പനികൾ തൊഴിൽ മേളയിൽ പങ്കെടുക്കാം.എസ് എസ് എൽ സി മുതൽ പ്രൊഫെഷണൽ ബിരുദം വരെ യോഗ്യതയുള്ളവർക്ക് ജോലികൾ തെരഞ്ഞെടുക്കാൻ അവസരമുണ്ടായിരിക്കും . രജിസ്റ്റർ ചെന്ന ഒരു ഉദ്യോഗാര്ഥിക്കു ഏതെങ്കിലും മൂന്ന് സ്ഥാപനങ്ങാകുടെ ആഭിമുഖ്യത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.മേളയിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു .
ഫോൺ :9446778412 ,9747609636 ,0497 2700831
https://www.facebook.com/Malayalivartha