ന്യുഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പവർ ഫിനാൻസ് കോർപറേഷനിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേന്ദ്ര ഗവൺമെന്റിന്റെ കീഴിൽ ന്യുഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പവർ ഫിനാൻസ് കോർപറേഷനിൽ മാനേജർ ( ഐ ടി ഇൻഫ്രാസ്ട്രക്ച്ചർ അഡ്മിനിസ്ട്രേഷൻ ),ഓഫീസർ (ലീഗൽ ),ഡെപ്യുട്ടി ഓഫീസർ (ഓറിക്കിൽ) എന്നീ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .3 തസ്തികകളിലായി 6 ഒഴിവുകളുണ്ട് .
നിർദിഷ്ട വിദ്യാഭ്യാസ യോഗ്യതക്ക് പുറമെ മാനേജർ ( ഐ ടി ഇൻഫ്രാസ്ട്രക്ച്ചർ അഡ്മിനിസ്ട്രേഷൻ ) തസ്തികയിലേക്ക് 10 വർഷവും ഓഫീസർ ലീഗൽ തസ്തികയിലേക്ക് അഞ്ചു വർഷവും ഡെപ്യൂട്ടി ഓഫീസർ തസ്തികയിലേക്ക് നാലു വർഷ പ്രവർത്തി പരിചയവും ആവശ്യമാണ് .
അപേക്ഷ www .pfcindia .com എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം .ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 28 .
കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും
https://www.facebook.com/Malayalivartha