അല്‍ബയില്‍ 3,200 തൊഴില്‍ അവസരങ്ങളൊരുങ്ങുന്നു

ലോകത്തിലെ ഏറ്റവും വലിയ അലുമിനിയം വ്യവസായ കമ്പനിയായി മാറുന്ന അല്‍ബയില്‍ 3,200 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ . അലുമിനിയം ബഹ്‌റൈന്‍ ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയ അദ്ദേഹം ലൈന്‍ ആറ് വിപുലീകരണ പദ്ധതിയുടെ വിശകലനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു. ലൈന്‍ ആറ് വിപുലീകരണ പദ്ധതി പൂര്‍ത്തിയാകുന്നതോടെ, നിലവിലെ ഉത്പ്പാദനശേഷിയില്‍നിന്നും 52 ശതമാനം വര്‍ധിച്ച്, ഒന്നരമില്ല്യന്‍ മെട്രിക് ടണ്‍ ആയി മാറും.
ലോകത്തിലെ ഏറ്റവും വലിയ അലുമിനിയം ഉത്പ്പാദന വ്യവസായശാല എന്ന പദവിയിലേക്കായിരിക്കും ഇതോടെ അല്‍ബ എത്തുക. അടുത്ത ജനുവരിയില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പ്രൊജക്ടിന്റെ വിശദവിവരങ്ങള്‍ കിരീടാവകാശി പരിശോധിച്ചു. 1971 മുതല്‍ ബഹ്‌റൈന്റെ തന്ത്രപരമായ സാമ്പത്തികാടിത്തറയായി അല്‍ബ മാറിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ എണ്ണഇതര മേഖലയുടെ വളര്‍ച്ചയ്ക്ക് കമ്പനി ഒരു സുസ്ഥിരമായ സംഭാവന നല്‍കി കൊണ്ടിരിക്കുകയാണ്.
പൗരന്‍മാര്‍ക്ക് അവസരം നല്‍കാന്‍ ഉദേശിച്ചുള്ള 32.5 ബില്ല്യന്‍ ഡോളര്‍ വിലവരുന്ന വികസന പദ്ധതികള്‍ക്ക് രൂപരേഖ തയ്യാറാക്കിയിരിക്കുകയാണ്. സുസ്ഥിര സാമ്പത്തിക വളര്‍ച്ചയെ ശക്തമായി പ്രോത്‌സാഹിപ്പിക്കുകയാണ് കമ്പനിയുടെ ചുമതലയെന്ന് അല്‍ബ ചെയര്‍മാന്‍ ശൈഖ് ദയ്ജി ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ പറഞ്ഞു.
https://www.facebook.com/Malayalivartha