യു.ജി.സി. നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്(നെറ്റ്) പരീക്ഷയ്ക്ക് അപേക്ഷ നല്‍കാനുള്ള തീയതി 12 വരെ നീട്ടി

യു.ജി.സി. നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്(നെറ്റ്) പരീക്ഷയ്ക്ക് അപേക്ഷ നല്‍കാനുള്ള തീയതി 12 വരെ നീട്ടി. നിലവിലുള്ള സമയക്രമമനുസരിച്ച് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. എന്നാല്‍, സാങ്കേതികപ്രശ്‌നങ്ങള്‍മൂലം ഒട്ടേറെ പേര്‍ക്ക് യഥാസമയത്ത് അപേക്ഷ നല്‍കാന്‍ സാധിച്ചില്ലെന്നും തീയതി നീട്ടണമെന്നും ആവശ്യമുയര്‍ന്നു.
ഇതേത്തുടര്‍ന്നാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നടപടി. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയും ഇതു സംബന്ധിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനു കത്ത് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha
























