Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..


അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...


മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

കേരള നവോത്ഥാനം ..തൈക്കാട് അയ്യാ സ്വാമികൾ, വൈകുണ്ഠ സ്വാമി, അയ്യൻ‌കാളി

11 JANUARY 2020 01:00 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ സാമൂഹ്യ മാറ്റങ്ങളുടെ അടിസ്ഥാനം പതിനാറാം നൂറ്റാണ്ടോളം പഴക്കമുള്ളതാണ്. തുഞ്ചത്തെഴുത്തച്ഛനെ പോലെ ഉള്ള രചയിതാക്കളുടെ സ്വാധീനത്തിൽ ആധുനിക മലയാളഭാഷ രൂപം കൊണ്ടതും ഭക്തിപ്രസ്ഥാനത്തിന്റെ വളർച്ചയും സാഹിത്യത്തിനും അറിവിനും മേൽ ബ്രാഹ്മണർക്ക് ഉണ്ടായിരുന്ന കുത്തക തകർക്കാൻ സഹായിച്ചു.
ആദ്യം പോർട്ടുഗീസുകാരും പിന്നീട് ഡച്ചുകാരും ഒടുവിൽ ഇംഗ്ലീഷുകാരും എത്തിയതോടെ മാറ്റങ്ങൾക്ക് വേഗത കൂടി .. യൂറോപ്യൻ മിഷണറിമാരുടെ വരവോടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉണ്ടായിത്തുടങ്ങുകയും ഈഴവരെ പോലെ ഉള്ള ജാതിസമുദായങ്ങൾക്കിടയിൽ വിദ്യാഭ്യാസം നേടിയ ഒരു വിഭാഗം ആളുകൾ ഉണ്ടായി വരികയും ചെയ്തു

നാടുവാഴിത്തത്തിന് അന്ത്യം കുറിച്ചുകൊണ്ട് തിരുവിതാംകൂറിലും കൊച്ചിയിലും കേന്ദ്രീകൃത രാജവംശങ്ങൾ നിലവിൽ വന്നതും നാടുവാഴിത്തത്തെ ദുർബലപ്പെടുത്തിയതും നവോത്ഥാനത്തിന് പശ്ചാത്തലമൊരുക്കി

  വൈകുണ്ഠ സ്വാമി

ദളിതരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന കേരളത്തിലെ ആദ്യകാല സാമൂഹിക പരിഷ്കർത്താവായിരുന്നു വൈകുണ്ഠ സ്വാമി. (ജനനം - 1809, മരണം - 1851). “വൈകുണ്ഠ സ്വാമി മുന്നേറ്റം“ എന്ന പേരിൽ ദളിതരുടെ ഉന്നമനത്തിനായുള്ള നീക്കങ്ങൾ തെക്കൻ തിരുവിതാംകൂറിൽ ശക്തമായിരുന്നു. ഹിന്ദു യാഥാസ്ഥിതികത്വത്തെയും ക്രിസ്ത്യൻ മിഷണറിമാരുടെ മതംമാറ്റത്തെയും അദ്ദേഹം ഒരുപോലെ എതിർത്തു.

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ല കേന്ദ്രമായി ഏകദൈവാധിഷ്ഠിതമായ മതവിഭാഗമായ അയ്യാവഴി സ്ഥാപിച്ചു. ഈ മതത്തിന്റെ ചിഹ്നം ആയിരത്തി എട്ട് ഇതളുകളുള്ള താമരയും അഗ്നി നാളവുമാണ്. അയ്യാവഴിയുടെ ക്ഷേത്രങ്ങൾ പതികൾ എന്നു അറിയപ്പെടുന്നു

മുടിചൂടുംപെരുമാൾ, മുത്തുക്കുട്ടി എന്നിവയായിരുന്നു ആദ്യ പേരുകൾ.. സാക്ഷാൽ മഹാവിഷ്ണുവിന്റെ അവതാരം എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന അദ്ദേഹം തന്റെ പേര് വൈകുണ്ഠ സ്വാമി എന്നാക്കി..

നാടാർ സമുദായത്തിന് ജാതീയമായി നേരിടേണ്ടി വന്ന അവഗണനകളോട് വൈകുണ്ഠസ്വാമി പ്രതികരിച്ചു. ജാതി വ്യവസ്ഥയെ അദ്ദേഹം ചോദ്യം ചെയ്തു. തന്റെ പ്രഭാഷണങ്ങളിൽ അദ്ദേഹം നാടാന്മാരുടെ മേൽ ചുമത്തപ്പെട്ടിരുന്ന ഉയർന്ന കരം പിരിവിനെയും നിർബന്ധിത തൊഴിലിനെയും എതിർത്തു. അദ്ദേഹം വിഗ്രഹാരാധനയ്ക്കും മൃഗബലിക്കും എതിരായി ജനങ്ങളെ ബോധവൽകരിച്ചു.

1836ൽ കന്യാകുമാരിക്കടുത്ത് ശുചീന്ദ്രത്ത് സ്വാമിത്തോപ്പിൽ "സമത്വസമാജ"മെന്ന ഒരു സംഘടന സ്ഥാപിച്ചു ..കൂലിയില്ലാതെ, നിർബന്ധമായി ചെയ്യേണ്ട "ഊഴിയ"വേല ചെയ്തുവന്നിരുന്ന പുലയർ , പറയർ , കുറവർ , ചാന്നാൻ തുടങ്ങിയ കർഷക അടിയാളരിൽ ചെറുത്തുനിൽപ്പിന്റെ വിത്തുപാകിയത് വൈകുണ്ഠസ്വാമിയായിരുന്നു.."സഹപന്തിഭോജനം" ആരംഭിച്ചു. മേൽജാതിക്കാരുടെമാത്രം അവകാശമായിരുന്ന തലപ്പാവ് താഴ്ന്ന ജാതിക്കാരോടും ധരിക്കാൻ പറഞ്ഞു. സ്വാമിത്തോപ്പിലെ തന്റെ വാസസ്ഥലത്ത് കണ്ണാടി പതിപ്പിച്ച് അതിൽ തലപ്പാവ് ധരിച്ചുകൊണ്ട് നോക്കിയാൽ കാണുന്ന ബിംബത്തെ വണങ്ങി ആരാധിക്കാൻ പറഞ്ഞു.. ശുചീന്ദ്രംക്ഷേത്രത്തിലെ രഥത്തിന്റെ കയർ തന്റെ സഹപ്രവർത്തകരോടൊത്ത് പരസ്യമായി വലിച്ച് ആചാരലംഘനം നടത്തി

  തൈക്കാട് അയ്യാ സ്വാമികൾ

നവോത്ഥനകാലഘട്ടത്തിൽ കേരളം കണ്ട ആദ്യത്തെ സാമൂഹ്യപരിഷ്‌കർത്താവാണ് ശിവരാജയോഗി തൈക്കാട്‌ അയ്യാ സ്വാമികൾ. മലബാറിലെ കവളപ്പാറയിൽ നിന്നും തമിഴ്‌നാട്ടിലെ ചെങ്കൽപ്പേട്‌ ജില്ലയിലെ നാകലാപുരത്തേക്കു കുടിയേറിയ മുത്തുകുമാരന്റേയും കൊല്ലംകാരി ശൈവവെള്ളാളകുലജാതയായ രുക്മിണിയമ്മാളിന്റേയും മകനായി 1814 ലെ അശ്വതി നക്ഷത്രത്തിൽ ജനിച്ച സുബ്ബയ്യനാണ്‌ പില്ക്കാലത്ത്‌ ശിവരാജയോഗി അയ്യാസ്വാമികളായിത്തീർന്നത്‌..തിരുവനന്തപുരത്ത് തൈക്കാട് താമസമാക്കിയിരുന്നതിനാല്‍ തൈക്കാട് അയ്യാസ്വാമി എന്ന് അറിയപ്പെട്ടു
ആത്മീയതയ്ക്കും ഭൗതികതയ്ക്കും തുല്യപ്രാധാന്യം നൽകിയ അദ്ദേഹം താഴ്ന്നവിഭാഗങ്ങളിൽ ഉള്ളവർക്കും ബ്രാഹ്മണർക്കും ഒപ്പം തുല്യസ്ഥാനം നൽകി . തിരുവനന്തപുരത്തെ തൈക്കാടു വച്ചു തൈപ്പൂയസദ്യയ്ക്കു ബ്രാഹ്മണരോടും തന്നോടും ഒപ്പം പുലയസമുദായത്തിൽ ജനിച്ച അയ്യങ്കാളിയെ ഒപ്പമിരുത്തി . ..അയിത്തോച്ചാടനത്തിനായി "പന്തിഭോജനം" ലോകത്തിൽ തന്നെ ആദ്യമായി ആരംഭിച്ചതു അയ്യാസാമികളായിരുന്നു
സ്വാതി തിരുനാൾ, ചട്ടമ്പി സ്വാമികൾ, ശ്രീ നാരായണ ഗുരു,,അയ്യൻകാളി ,കേരള വർമ്മ കോയിത്തമ്പുരാൻ എന്നിവർ പ്രധാന ശിഷ്യന്മാർ ആയിരുന്നു. ബ്രഹ്മോത്തര കാണ്ഡ്ഢം ,പഴനി വൈഭവം ,രാമായണം പാട്ട്‌
ഉജ്ജയിനി മഹാകാളി പഞ്ചരത്നം, തിരുവാരൂർ മുരുകൻ, കുമാര കോവിൽ കുറവൻ, ഉള്ളൂരമർന്ന ഗുഹൻ
രാമായണം സുന്ദര കാണ്ഢം ,ഹനുമാൻ പാമാലൈ, എന്റെ കാശി യാത്ര എന്നിവ തൈക്കാട് അയ്യാ സ്വാമികൾ  എഴുതിയതാണ്

 അയ്യങ്കാളി

കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു അയ്യങ്കാളി..പുലയസമുദായാംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. 1907-ൽ സാധുജന പരിപാലന യോഗം രൂപവത്കരിച്ചു

ഉപജാതികൾക്കു അതീതമായി ചിന്തിക്കുകയും, സമൂഹത്തിലെ ക്രൂരമായ അനാചാരങ്ങളെ എതിർക്കുകയും ചെയ്യുക, വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് എത്തുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആശയങ്ങൾ. അധഃസ്ഥിതരുടെ ഇടയിൽ നിന്നും ആദ്യമുയർന്ന സ്വരമായിരുന്നു അയ്യങ്കാളിയുടേത്

തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യങ്കാളിയായിരുന്നു.
1980 നവംബറിൽ ഇന്ദിരാഗാന്ധി കവടിയാറിൽ അയ്യങ്കാളിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി വില്‍പന കേസുകളിലെ വിതരണ ശൃംഖലയിലെ കണ്ണികളെയും പിടികൂടി ബത്തേരി പൊലീസ്  (4 minutes ago)

ശസ്ത്രക്രിയയ്ക്കിടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവെന്ന് പരാതി  (36 minutes ago)

കടയ്ക്കലില്‍ പാമ്പുകടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം  (41 minutes ago)

ദുബൈയില്‍ പോയവരെല്ലാം ഹവാല കടത്താനാണോ പോയതെന്ന് മുഹമ്മദ് റിയാസ്  (1 hour ago)

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനാവില്ലെന്ന് മുഖ്യമന്ത്രി  (1 hour ago)

റേഷന്‍ കടകളില്‍ നിന്ന് ധാന്യങ്ങള്‍ വാങ്ങാത്ത കാര്‍ഡുടമകള്‍ക്ക് അടുത്ത മാസം മുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കില്ല  (1 hour ago)

ചൈനയിലെ കപ്പല്‍ശാലയില്‍ വന്‍ തീപിടിത്തം; അപകടത്തില്‍ 25 പേര്‍ മരിച്ചു  (1 hour ago)

തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ 'നന്ദു' കടുവയ്ക്ക് ദയാവധം  (1 hour ago)

തുടര്‍ച്ചയായ മൂന്ന് ദിവസം ബാങ്ക് അവധി  (3 hours ago)

കാണാതായ യുവതിയും യുവാവും ഗസ്റ്റ് ഹൗസ് മുറിയില്‍ മരിച്ച നിലയില്‍  (3 hours ago)

തിരുവനന്തപുരത്ത് ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു  (3 hours ago)

ഇ ഡിയെ പരിഹസിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി  (4 hours ago)

Landing കഴിഞ്ഞ 1 സെക്കറ്റിൽ 10,000 അടി ഉയരത്തിൽ,വീണ്ടും പറന്ന് വിമാനം..!ആകാശത്ത് വട്ടമിട്ടു,പൈലറ്റ് ചെയ്തത്  (4 hours ago)

രാത്രിയിൽ മഴ ഉണ്ടാവും മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് അലർട്ടില്ല, ഉൾക്കടലിൽ ന്യൂനമർദ്ദം; 48 മണിക്കൂറിൽ മഴ  (4 hours ago)

അധോലോക കുറ്റവാളി അബു സലീം ജയിലില്‍ തുടരും, വിട്ടയയ്ക്കണമെന്ന അബു സലീമിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി  (4 hours ago)

Malayali Vartha Recommends