അന്യഗ്രഹ ജീവികൾ യഥാർത്ഥത്തിൽ ഉണ്ടോ? നമ്മുടെ ഭൂമിക്ക് പുറമെ ഇത് പോലെതന്നെയുള്ള മറ്റൊരു ഗ്രഹം കാണാമറയത്ത് ഒളിഞ്ഞിരിപ്പുണ്ടോ? ശാസ്ത്രലോകത്തെ ഏറെ കൗതുകം ഉണർത്തുന്ന ഒരു അന്വേഷണമാണ് ഇത്. എന്നാൽ ഇപ്പോൾ ബഹിരാകാശത്ത് നിന്ന് സ്ഥിരമായി ഭൂമിയിലേക്കെത്തുന്ന സിഗ്നലുകളുടെ സ്രോതസ്സ് തേടുകയാണ് ഗവേഷകർ ....

അന്യഗ്രഹ ജീവികൾ യഥാർത്ഥത്തിൽ ഉണ്ടോ? നമ്മുടെ ഭൂമിക്ക് പുറമെ ഇത് പോലെതന്നെയുള്ള മറ്റൊരു ഗ്രഹം കാണാമറയത്ത് ഒളിഞ്ഞിരിപ്പുണ്ടോ? ശാസ്ത്രലോകത്തെ ഏറെ കൗതുകം ഉണർത്തുന്ന ഒരു അന്വേഷണമാണ് ഇത്. എന്നാൽ ഇപ്പോൾ ബഹിരാകാശത്ത് നിന്ന് സ്ഥിരമായി ഭൂമിയിലേക്കെത്തുന്ന സിഗ്നലുകളുടെ സ്രോതസ്സ് തേടുകയാണ് ഗവേഷകർ ....
ബഹിരാകാശത്തു നിന്ന് നിഗൂഢ റേഡിയോ സിഗ്നലുകൾ ആണ് പതിവായി ഭൂമിയിലേക്ക് എത്തുന്നത് ..ഈ സിഗ്നലുകൾ എന്താണെന്നു വേർതിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല ..എന്നാൽ ഒരൊറ്റ സ്രോതസ്സിൽ നിന്നാണ് പതിവായി ഈ സിഗ്നലുകൾ വരുന്നതെന്ന് പാറ്റേൺ ഗവേഷകർ റിപ്പോർട്ട് ചെയ്യുന്നു. .
കനേഡിയന്‍ ഹൈഡ്രജന്‍ ഇന്റന്‍സിറ്റി മാപ്പിംഗ് എക്‌സ്‌പെരിമന്റ് / ഫാസ്റ്റ് റേഡിയോ ബര്‍സ്റ്റ് പ്രോജക്റ്റ് കൊളാബ്രേഷനിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്. ഓരോ 16.35 ദിവസത്തിലും നിഗൂഢ സിഗ്‌നലുകള്‍ ഭൂമിയിലേക്ക് വരുന്നതായാണ് റിപ്പോര്‍ട്ട്. നാല് ദിവസത്തിനുള്ളില്‍ സിഗ്‌നല്‍ ഓരോ മണിക്കൂറിലും വന്നുക്കൊണ്ടിരിക്കും.
പിന്നീട്, ഇത് മറ്റൊരു 12 ദിവസത്തേക്ക് നിശബ്ദമായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു..2018 സെപ്റ്റംബർ 16 നും 2019 ഒക്ടോബർ 30 നും ഇടയിൽ സംഭവിച്ചതിന്റെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്
പേരറിയാത്ത ഏതോ സ്‌ത്രോതസില്‍ നിന്ന് വരുന്ന ഈ റേഡിയോ തരംഗങ്ങള്‍ക്ക് ഗവേഷകര്‍ ഫാസ്റ്റ് റേഡിയോ ബഴ്സ്റ്റ്‌സ് അഥവാ എഫ്ആര്‍ബി എന്നാണു പേരിട്ടിരിക്കുന്നത് ...ഈ നിഗൂഢ സിഗ്നലുകളുടെ ഉത്ഭവം കണ്ടെത്തിയാൽ അവയ്ക്ക് കാരണമായത് എന്താണെന്ന് നിർണ്ണയിക്കാൻ കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ ..
ബഹിരാകാശത്തെ ആഴങ്ങളിൽ, പേരറിയാത്ത ഏതോ സ്രോതസ്സിൽ നിന്ന് 2007 മുതൽ ഇടയ്ക്കിടെ ഇത്തരത്തിൽ റേഡിയോ തരംഗങ്ങൾ ഭൂമിയിലേക്കു വന്നുകൊണ്ടേയിരിക്കുകയാണ്.ചില എഫ്ആർബികൾക്ക് മൈക്രോ മില്ലിസെക്കൻഡിനും താഴെ മാത്രമേ ദൈർഘ്യം കാണൂ. ചിലതു തുടർച്ചയായി വന്നുകൊണ്ടേയിരിക്കും.
കോടിക്കണക്കിനു പ്രകാശവർഷം സഞ്ചരിച്ചെത്തുന്നതിനാൽ മിക്ക തരംഗങ്ങൾക്കും തീവ്രത കുറവാണ് . പക്ഷേ ഇത്രയേറെ ദൂരം സഞ്ചരിക്കാൻ ശേഷിയുള്ള റേഡിയോ തരംഗത്തെ പുറപ്പെടുവിക്കണമെങ്കിൽ അതിന്റെ സ്രോതസ്സ് ചില്ലറക്കാരനൊന്നുമായിരിക്കില്ലെന്ന് ഗവേഷകർക്ക് ഉറപ്പാണ്.
ജ്യോതിശാസ്ത്രജ്ഞനായ ഡങ്കൻ ലോറിമെറും അദ്ദേഹത്തിന്റെ വിദ്യാർഥിയായ ഡേവിഡ് നാർക്കെവിച്ചും ടെലസ്കോപ്പുകളിൽ നിന്നുള്ള പഴയ ഡേറ്റ പരിശോധിക്കുമ്പോഴാണ് ബഹിരാകാശത്തെ ഒരു നിശ്ചിത ‘പോയിന്റിൽ’ നിന്ന് ഭൂമിയിലേക്ക് തുടർച്ചയായി റേഡിയോ സിഗ്നൽ വരുന്നതു ശ്രദ്ധയിൽപ്പെട്ടത്.
ആദ്യമായി എഫ്ആർബിയുടെ സാന്നിധ്യം കണ്ടെത്തിയതിന്റെ ആദരസൂചകമായി ഇവയ്ക്ക് ലൊറമെർ ബഴ്സ്റ്റ് എന്നും പേരുണ്ട്. അന്യഗ്രഹജീവികളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനു വേണ്ടി ഭൂമിയിൽ സ്ഥാപിച്ചിട്ടുള്ള ടെലസ്കോപ്പുകളിൽ പിന്നീട് പലപ്പോഴും എഫ്ആർബിയുടെ ഭൂമിയിലേക്കുള്ള വരവ് രേഖപ്പെടുത്തി..
ഒന്നുകിൽ പ്രപഞ്ചത്തിലെ ഏതെങ്കിലും അജ്ഞാത വസ്തുവില്‍ നിന്നു സ്വാഭാവികമായി വരുന്നത്, അല്ലെങ്കില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കാന്‍ അന്യഗ്രഹജീവികള്‍ അയയ്ക്കുന്നത്... ഈ രണ്ടു നിഗമനങ്ങളിലാണ് ഗവേഷകര്‍ ഇപ്പോൾ എത്തിനില്‍ക്കുന്നത്.
അങ്ങനെയെങ്കിൽ ഭൂമിയെപ്പോലുള്ള ഒരു ഗ്രഹത്തിൽ നിന്നായിരിക്കുമോ എഫ്ആർബികളും വരുന്നത്? ഒരു പതിറ്റാണ്ടിലേറെയായി ഈ ചോദ്യത്തിന്റെ ഉത്തരം തേടുകയാണ് ഗവേഷകർ. കൂടുതല്‍ കൃത്യമായി എഫ്ആര്‍ബി സാന്നിധ്യം ആളക്കാനുള്ള ഡീപ് സിനോപ്റ്റിക് അറേ ടെലസ്‌കോപ്പുകള്‍ 2021ഓടെ സാധ്യമാകും. അതോടെ ബഹിരാകാശത്തു നിന്നുള്ള ഈ തരംഗത്തിന് പിന്നില്‍ ആരാണെന്ന് അറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം
https://www.facebook.com/Malayalivartha