വിദേശത്തും മെഡിക്കൽ വിദ്യാഭ്യാസ രംഗത്തു നീറ്റിന് പ്രാധാന്യമേറുന്നു

മെഡിക്കൽ പ്രവേശനത്തിന് ദേശീയതലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയാണ് നീറ്റ്. ഇനി മുതൽ വിദേശത്ത് പോയി മെഡിക്കൽ കോഴ്സിൽ അഡ്മിഷൻ നേടണമെങ്കിലും നീറ്റ് പരീക്ഷ പാസായിരിക്കണം. നീറ്റ് പാസാകുന്നവർക്കുമാത്രം വിദേശത്ത് മെഡിക്കൽ കോഴ്‌സുകൾ പഠിക്കാൻ എതിർപ്പില്ലാ രേഖ(എൻ.ഒ.സി.) നൽകിയാൽ മതിയെന്നാണ് തീരുമാനം. ഇത് സംബന്ധിച്ച ശുപാർശ ആരോഗ്യമന്ത്രാലയം തയ്യാറാക്കി. അടുത്തവർഷം മുതൽ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
അനധികൃതമായി വിദേശത്തുനിന്ന് മെഡിക്കൽ ബിരുദം സ്വന്തമാക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ നീക്കം. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ വിദേശ സർവകലാശാലകളിൽനിന്ന് മെഡിക്കൽ ബിരുദം നേടുന്നവരുടെ എണ്ണം ഇരട്ടിയായി വർധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നിയമത്തിനു സാധുതയേറിയത്.
വിദേശത്ത് പഠിക്കുന്നവർക്ക് ആവശ്യമായ ക്ലിനിക്കൽ വിദ്യാഭ്യാസം ലഭിക്കാത്തതിനാൽ കമ്യൂണിറ്റി മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്സ് തുടങ്ങിയ മേഖലകളിൽ മികവ് തെളിയിക്കാൻ ഇവർക്ക് കഴിയാറില്ല. അതുകൊണ്ടു തന്നെ നീറ്റ് നിർബന്ധമാക്കുന്നതിലൂടെ വിദ്യാഭ്യാസ നിലവാരം ഉയർത്താനും അര്ഹതയുള്ളവർക് പഠിച്ചു മുന്നേറാനും അവസരം ലഭിക്കും.
ഇന്ത്യയിലെ 472 മെഡിക്കൽ കോളേജുകളിലായി 65,000 സീറ്റുകളാണുള്ളത്. നിലവിൽ പത്ത് ലക്ഷം ഡോക്ടർമാർ ഇന്ത്യൻ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha