Widgets Magazine
21
Nov / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകസഭയില്‍ മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് കേരള-തമിഴ്‌നാട് എംപിമാര്‍ തമ്മില്‍ രൂക്ഷമായ വാക്‌പോര്


ദിവസേന ഒരു മണിക്കൂര്‍ ഇന്റര്‍നെറ്റ് സൗജന്യം; കേരളത്തിലല്ലാ..കര്‍ണാടകയിൽ


കൊൽക്കത്തയിലുള്ള കെട്ടിടത്തിന്റെ ആറാംനിലയിൽ നിന്നു നോട്ടുകൾ മഴപോലെ താഴേക്ക് പതിച്ചു ... ലക്ഷക്കണക്കിന് രൂപയുടെ കറന്‍സി നോട്ടുകള്‍ ആണ് ഇങ്ങനെ താഴേക്ക് പറന്നു വീണത്


നിങ്ങളാരുവാ, സെർജി ബുബ്കയോ? ഇസിൻബയേവയോ ? അതോ ഉസൈൻ ബോൾട്ടോ? സുരാജ് താങ്കളൊരു മാന്യനാണെന്നാണ് കരുതിയിരുന്നത്‌- ഡോക്ടർ നെൽസൺ ജോസഫ്


ഓസ് ട്രേലിയന്‍ കുടിയേറ്റരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കാവുന്ന പുതിയ റീജിയണല്‍ വിസകളും, പുത്തന്‍ പോയിന്റ് സമ്പ്രദായവും നവംബര്‍ 16 ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു..പുതിയ വിസകളിലെത്തുന്നവര്‍ക്ക് മൂന്നു വര്‍ഷം കഴിഞ്ഞാല്‍ PRന് അപേക്ഷിക്കാം

കോപ്പര്‍നിക്കസ്‌ ഒരു ശാസ്‌ത്ര പ്രതിഭ

05 NOVEMBER 2012 04:56 AM IST
മലയാളി വാര്‍ത്ത.

പ്രപഞ്ചകേന്ദ്രത്തില്‍ ഭൂമി നിശ്ചലമായി വര്‍ത്തിക്കുന്നു എന്ന അഭിപ്രായമാണ്‌ പ്രാചീന ജ്യോതിശാസ്‌ത്രജ്ഞര്‍ പൊതുവെ പുലര്‍ത്തിപ്പോന്നത്‌. എ.ഡി. രണ്ടാം ശതകത്തില്‍ ടോളമി എന്ന ജ്യോതിശാസ്‌ത്രജ്ഞന്‍ ആവിഷ്‌ക്കരിച്ച ഈ സിദ്ധാന്തം ടോളമിയുടെ സിദ്ധാന്തമെന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. ഏതാണ്ടു പതിനാലു ശതാബ്‌ദത്തോളം ഈ സിദ്ധാന്തത്തിനാണു ലോകമൊട്ടുക്കും പ്രചാരവും അംഗീകാരവും സിദ്ധിച്ചത്‌.

എന്നാല്‍, ഭൂമിയാണു പ്രപഞ്ചകേന്ദ്രം എന്ന ടോളമിയുടെ സിദ്ധാന്തത്തെ തൂത്തെറിഞ്ഞുകൊണ്ടു തത്‌സ്ഥാനത്തു തന്റെ സൗരകേന്ദ്രീകൃത സിദ്ധാന്തത്തെ പ്രതിഷ്‌ഠിച്ചു, കോപ്പര്‍നിക്കസ്‌.

1473 ഫെബ്രുവരി 19 നു പോളണ്ടിലെ ടോറണ്‍ പട്ടണത്തില്‍ കോപ്പര്‍നിക്കസ്‌ ജനിച്ചു. ചെറുപ്പത്തില്‍തന്നെ മാതാപിതാക്കളെ നഷ്‌ടപ്പെട്ട കോപ്പര്‍നിക്കസിനെ മാതൃസഹോദരനാണു വളര്‍ത്തിയത്‌. ലഭ്യമായതില്‍ ഏറ്റവും മികച്ച വിദ്യാഭ്യാസം അവനു നല്‌കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പോളണ്ടിലെ സാംസ്‌കാരിക കേന്ദ്രമായിരുന്ന ക്രാക്കോവ്‌ സര്‍വകലാശാലയില്‍ കോപ്പര്‍നിക്കസ്‌ ഗണിതവും ജ്യോതിശാസ്‌ത്രവും അഭ്യസിച്ചു. 1496ല്‍ അദ്ദേഹം ഇറ്റലിയിലെ ബൊളോഞ്ഞാ സര്‍വകലാശാലയില്‍ ചേര്‍ന്നു. ക്രൈസ്‌തവ കാനോന്‍ നിയമം, ജ്യോതിശാസ്‌ത്രം, ഗണിതം എന്നിവയില്‍ ഉപരിപഠനം നടത്തി. പിന്നീടു പാദുവാ, ഫെറാറ സര്‍വകലാശാലകളില്‍ നിന്നും ഗ്രീക്ക്‌ ഭാഷയും റോമന്‍ നിയമവും വൈദ്യശാസ്‌ത്രവും തത്വചിന്തയും പഠിച്ചു.
ജ്യോതിശാസ്‌ത്രപരമായ ഗവേഷണങ്ങളിലായിരുന്നു കോപ്പര്‍നിക്കസ്‌ കൂടുതല്‍ താത്‌പര്യം കാണിച്ചിരുന്നത്‌. ബൊളോഞ്ഞായില്‍ വച്ച്‌ അക്കാലത്തെ ഏറ്റവും പ്രശസ്‌ത ജ്യോതിശാസ്‌ത്രകാരനായ ഡൊമിനിക്കോ നൊമാറോയുടെ കീഴില്‍ പഠിക്കാന്‍ അവസരം കിട്ടി. ഇവിടെ നിന്നും ലഭിച്ച പരിശീലനമാണു കോപ്പര്‍നിക്കസിന്റെ ശാസ്‌ത്രചിന്തകളെ പരിപോഷിപ്പിച്ചത്‌. അക്കാലത്തു ലഭ്യമായിരുന്ന ജ്യോതിശാസ്‌ത്രഗ്രന്ഥങ്ങളത്രയും അദ്ദേഹം പഠിച്ചു. വാനനിരീക്ഷണ പരിശീലനവും നേടി. ഇക്കാലത്താണു ടോളമിയുടെ പ്രപഞ്ച മാതൃകയെപ്പറ്റി അദ്ദേഹത്തിനു സംശയം ഉദിക്കുന്നത്‌. പ്രപഞ്ചകേന്ദ്രം ഭൂമിയാണെന്ന ടോളമിയുടെ സിദ്ധാന്തം പതിനാലു നൂറ്റാണ്ടുകളായി ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍, പ്രപഞ്ചകേന്ദ്രം ഭൂമിയാണെന്നും സൂര്യനും മറ്റു ഗ്രഹങ്ങളും ഭൂമിയെ വലംവച്ചുകൊണ്ടിരിക്കുന്നുവെന്നുമുള്ള സിദ്ധാന്തത്തെ കോപ്പര്‍നിക്കസ്‌ തന്റെ പഠനങ്ങളുടെ വെളിച്ചത്തില്‍ തള്ളിക്കളഞ്ഞു. ടോളമിക്കു മുമ്പു പൈതഗോറസ്‌, അരിസ്റ്റാര്‍ക്കസ്‌ എന്നിവര്‍ സൂര്യകേന്ദ്രസിദ്ധാന്തത്തില്‍ വിശ്വസിച്ചിരുന്നു. സിസെറോ, പ്ലൂട്ടോര്‍ക്ക്‌ എന്നിവരുടെ രചനകളിലും ഇതിനനുകൂലമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. കൂടാതെ, ഡൊമിനിക്‌ നൊമാറോയും ഇതേ ആശയം പങ്കുവച്ചിരുന്നു. എന്നാല്‍, അവര്‍ക്കാര്‍ക്കും തന്നെ തങ്ങളുടെ വാദഗതിക്ക#്‌ ഉപോദ്‌ബലകമായ, യുക്തിഭദ്രമായ വ്യാഖ്യാനങ്ങളോ തെളിവുകളോ നല്‌കാന്‍ കഴിയാതിരുന്നതിനാലായിരിക്കാം ഈ ശാസ്‌ത്രസത്യം അംഗീകരിക്കപ്പെടാതെ പോയത്‌. മാത്രമല്ല, നിലവിലിരിക്കുന്ന മതവിശ്വാസങ്ങള്‍ക്കെതിരാകുമെന്നതിനാല്‍ പ്രപഞ്ചത്തില്‍ ഭൂമിയുടെ അനന്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം മതമേധാവികള്‍ വച്ചുപൊറുപ്പിച്ചിരുന്നുമില്ല.
ദീര്‍ഘകാലത്തെ പര്യവേഷണങ്ങളുടെ ഫലമായി കോപ്പര്‍നിക്കസ്‌ ഭൂമിയുടെ ചലനങ്ങളെപ്പറ്റി ചില നിഗമനങ്ങളിലെത്തി. നിരീക്ഷിക്കപ്പെടുന്ന ഒരു വസ്‌തുവിന്റെ സ്ഥാനമാറ്റം എന്ന തോന്നല്‍ നിരീക്ഷിത വസ്‌തുവിന്റെയോ നിരീക്ഷകന്റെയോ ചലനങ്ങള്‍ കൊണ്ടുണ്ടാകാം. ഭൂമിക്കു ചലനമുണ്ടെങ്കില്‍ അതു മനസ്സിലാക്കാന്‍ ഇതര ഗോളങ്ങളുടെ നിരീക്ഷണം സഹായിക്കും. ഭൂമി അവയെ കടന്നുചെല്ലുമ്പോള്‍ അവ ഭൂമിക്കെതിരായി ചലിക്കുന്നെന്ന തോന്നലായിരിക്കും ഭൂമിയിലുള്ളവര്‍ക്ക്‌ ഉണ്ടാവുക. കപ്പല്‍ തുറമുഖം വിട്ടുകൊണ്ടിരിക്കുമ്പോള്‍ അതിലുള്ള യാത്രക്കാര്‍ക്കു കര അവരെ വിട്ടകലുന്ന പ്രതീതിയാണുണ്ടാവുക. സ്ഥിര നക്ഷത്രങ്ങള്‍ക്കുള്ളതായി തോന്നുന്ന ചലനം-ദിവസേനയുളള പ്രദക്ഷിണചലനം- ഇത്തരത്തിലുള്ള ഒരു തോന്നലാകുന്നു. അതായതു ഭൂമിക്കാണു ചലനം, സ്ഥിരനക്ഷത്രത്തിനല്ല.
1514ല്‍ കോപ്പര്‍ നിക്കസ്‌ തന്റെ സൗരകേന്ദ്രിത പ്രപഞ്ചമെന്ന സിദ്ധാന്തം വിശദമാക്കുന്ന ഒരു ലഘു പ്രബന്ധം പ്രസിദ്ധീകരിച്ചു. ടെലിസ്‌കോപ്പുകള്‍ പോലും ഇല്ലാതിരുന്ന അക്കാലത്ത്‌ അദ്ദേഹം ഒരു വാനനിരീക്ഷണാലയം രൂപപ്പെടുത്തി നഭോഗോളങ്ങളെ നിരീക്ഷിക്കാന്‍ തുടങ്ങി. ടോളമിയുടെ വാദങ്ങളും കണക്കുകളും പൊരുത്തപ്പെടുന്നില്ല എന്നദ്ദേഹം കണ്ടെത്തി. ദീര്‍ഘമായ നിരീക്ഷണങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കുശേഷം ഭൂമിയല്ല സൂര്യനാണു ഗ്രഹങ്ങളുടെ ഭ്രമണകേന്ദ്രമെന്ന്‌ അദ്ദേഹം ഉറപ്പിച്ചു. എന്നാല്‍, തന്റെ കണ്ടെത്തലുകള്‍ പ്രസിദ്ധപ്പെടുത്താന്‍ അദ്ദേഹം ധൈര്യപ്പെട്ടില്ല. അംഗീകൃത വിശ്വാസങ്ങളെ തള്ളിപ്പറഞ്ഞാല്‍ മതമേധാവികളുടെ വിരോധം സമ്പാദിക്കേണ്ടി വരുമെന്നു ഭയന്നായിരുന്നു അത്‌. തുടര്‍ന്നും പരീക്ഷണ-നിരീക്ഷണങ്ങളിലേര്‍പെട്ട കോപ്പര്‍നിക്കസ്‌ 30 വര്‍ഷത്തെ പഠനങ്ങളുടെ വെളിച്ചത്തില്‍ സൗരയൂഥ സിദ്ധാന്തം ആവിഷ്‌ക്കരിച്ചു. ഈ കണ്ടെത്തലുകള്‍ അടങ്ങിയ ലാറ്റിന്‍ ഭാഷയിലുള്ള അദ്ദേഹത്തിന്റെ രചനയുടെ കൈയെഴുത്തുപ്രതി പത്തൊമ്പതാം നൂറ്റാണ്ടില്‍ പ്രാഗില്‍ നിന്നും കണ്ടെടുക്കുകയുണ്ടായി. പിന്നീട്‌ 1543ല്‍ കോപ്പര്‍ നിക്കസ്‌ അന്തരിച്ച അതേ വര്‍ഷമാണ്‌ അതു പ്രസിദ്ധീകരിച്ചത്‌. ശാസ്‌ത്രമണ്ഡലത്തില്‍ ഒരു വിപ്ലവം തന്നെ സൃഷ്‌ടിച്ച കൃതിയാണു `ഗോള മണ്ഡലങ്ങളുടെ ഭ്രമണത്തെപ്പറ്റി' എന്ന ഈ ഗ്രന്ഥം. പ്രപഞ്ചത്തില്‍ കേന്ദ്രസ്ഥാനത്തു സൂര്യന്‍ സ്ഥിതിചെയ്യുന്നു എന്ന സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ള സൗരകേന്ദ്രിത പ്രപഞ്ച സംവിധാനം അഥവാ കോപ്പര്‍നിക്കസ്‌ സംവിധാനം വിശദമായി പ്രതിപാദിച്ചിരിക്കയാണ്‌ ഈ ഗ്രന്ഥത്തില്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരട് ഫഌറ്റ് വിവാദം... ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്ക് അനുമതി നിഷേധിച്ചു  (12 minutes ago)

പീഡന കേസില്‍ ആള്‍ദൈവം ആള്‍ദൈവം നിത്യാനന്ദയുടെ രണ്ട് മാനേജര്‍മാര്‍ അറസ്റ്റില്‍  (24 minutes ago)

ലോകസഭയില്‍ കേരള-തമിഴ്‌നാട് എംപിമാര്‍ തമ്മില്‍ രൂക്ഷമായ വാക്‌പോര്  (1 hour ago)

സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കും പ്ലാസ്റ്റിക് കുപ്പികൾക്കും നിരോധനം....  (1 hour ago)

സ്വകാര്യ ഏജന്‍സിയെ കൊണ്ട് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നടത്തിച്ച് കോടികള്‍ കൊയ്യുന്നെന്ന മലയാളി വാര്‍ത്ത സത്യമായി, ആലുവ മുന്‍സിഫ് കോടതി നേരത്തെ നല്‍കിയ സ്‌റ്റേ ഇന്ന് അനിശ്ചിതകാലത്തേക്ക് നീട്ടി  (2 hours ago)

20കാരിയുടെ തലചുറ്റലിന്റെ കാരണം കണ്ടെത്താനാകാതെ ഡോക്ടർമാർ കുഴങ്ങി; സിടി സ്‌കാനിലൂടെ കണ്ടെത്തിയത് യുവതിക്ക് തലച്ചോറിൽ സെറിബെല്ലം ഇല്ലെന്ന്  (2 hours ago)

ദിവസേന ഒരു മണിക്കൂര്‍ ഇന്റര്‍നെറ്റ് സൗജന്യം  (2 hours ago)

കാൽനൂറ്റാണ്ട് കഴിയുമ്പോൾ നീതി തേടി അഭയ ഇപ്പോഴും അലയുന്നു; കേരള കുറ്റാന്വേഷണ പരമ്പരയിൽ ചരിത്രമാകുകയാണ് സിസ്റ്റർ അഭയകേസ്; ഇരുപത്തിയേഴു വര്ഷം പിന്നിടുമ്പോൾ എത്തിനിൽക്കുന്നത് എവിടെയാണ് ... ഒളിഞ്ഞിരിക്കുന്  (2 hours ago)

മുല്ലപെരിയാര്‍ കേന്ദ്രം തമിഴ്‌നാടിനൊപ്പം, സുരക്ഷിതമെന്ന് കേന്ദ്രമന്ത്രി, കേരള എം.പിമാര്‍ കലിപ്പില്‍  (2 hours ago)

പ്ലാസ്റ്റിക് ബാഗുകള്‍ക്കും കുപ്പികള്‍ക്കും നിരോധനം; സംസ്ഥാനത്ത് പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗ തീരുമാനം  (2 hours ago)

നടതുറന്ന ശേഷം ഹൃദയാഘാതം വന്നത് 15 പേർക്ക്; പമ്പ മുതല്‍ സന്നിധാനം വരെയുളള കാല്‍നട യാത്രയില്‍ തീര്‍ത്ഥാടകര്‍ക്ക് ഉണ്ടാകുന്ന നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടാകാന  (2 hours ago)

ശബരിമല: ആരോഗ്യ വകുപ്പിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുക; നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ വിപുലമായ ആരോഗ്യ സംവിധാനങ്ങള്‍  (2 hours ago)

കെട്ടിടത്തിനു മുകളിൽ നിന്ന് കാശുമഴ...  (2 hours ago)

ശമ്പളം കിട്ടാത്ത ജീവനക്കാർ പട്ടിയെ കൊല്ലുന്നത് പോലെ മനുഷ്യരെ കൊല്ലുന്നു; കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബസ് ഇടിച്ച് മരിക്കുന്നവരുടെ എണ്ണം ഭീകരമായി വർധിക്കുന്നു; ജീവനിൽ കൊതിയുണ്ടെങ്കിൽ സൂക്ഷിച്ച് പോവുക  (2 hours ago)

ടൂറിന് പോയ വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി  (2 hours ago)

Malayali Vartha Recommends