Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലഹരിമരുന്ന് കേസ്; ആര്യന്‍ ഖാന് ഇന്നും ജാമ്യമില്ല; ഹര്‍ജിയില്‍ വാദം നാളെയും തുടരും

27 OCTOBER 2021 07:53 PM IST
മലയാളി വാര്‍ത്ത

ലഹരി പാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിച്ച കോടതി വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റി. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍, മുന്‍മുന്‍ ധമേച്ച, നടന്‍ അര്‍ബാസ് മെര്‍ച്ചന്റ് എന്നീ പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ ഇനി നാളെയാണ് വാദം തുടരുക.

പ്രതികളുടെ വാദങ്ങള്‍ ഇന്ന് കോടതിയില്‍ വിശദമാക്കിയെങ്കിലും എ.എസ്.ജി അനില്‍ സിംഗിന്റെ പ്രതിവാദം നാളെയാണ് ഉണ്ടാകുക. ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണിയോടെ കേസില്‍ വാദം തുടരുമെന്നാണ് വിവരം. ജസ്റ്റീസ് നിതിന്‍ ഡബ്ല്യു സാമ്ബ്രെയുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

അര്‍ബാസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അമിത് ദേശായിയുടെയും അലി കാസിഫ് ഖാന്‍ ദേശ്മുഖിന്റെയും വാദങ്ങളാണ് ഇന്ന് കോടതിയില്‍ നടന്നത്. ആവശ്യത്തിലധികം സമയം കസ്റ്റഡിയില്‍ പ്രതികള്‍ കഴിഞ്ഞുവെന്നും എന്‍സിബിക്കാവശ്യമെങ്കില്‍ മുംബൈ നിവാസികളായ പ്രതികള്‍ ജാമ്യം ലഭിച്ചതിന് ശേഷം ഏതുസമയവും അന്വേഷണ സംഘത്തിന് മുമ്ബില്‍ ഹാജരാകാന്‍ തയ്യാറാണെന്നും അമിത് ദേശായി കോടതിയില്‍ വ്യക്തമാക്കി.

അതേസമയം കേസില്‍ മറ്റു പ്രതികള്‍ക്ക് ചുമത്തിയ കുറ്റങ്ങള്‍ അതേപടി പകര്‍ത്തിയെഴുതുക മാത്രമാണ് മുന്‍മുന്‍ ധമേച്ചയുടെ കാര്യത്തില്‍ എന്‍സിബി ചെയ്തതെന്ന് ധമേച്ചയ്‌ക്കായി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചു. ചെയ്യാത്ത കുറ്റത്തിനാണ് ആര്യനും അര്‍ബാസും അറസ്റ്റിലായതെന്നും മൂന്ന് പ്രതികളുടെയും അറസ്റ്റ് നിയമവിരുദ്ധമാണെന്നും അമിത് ദേശായി വാദിച്ചു.

മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ പരിഗണിച്ച കോടതി പ്രതിഭാഗം അഭിഭാഷകരുടെ വാദങ്ങളും വിശദമായി കേട്ടു. നാളെ എന്‍സിബിയുടെ മറുവാദമാണ് കോടതി കേള്‍ക്കാനിരിക്കുന്നത്. ഇതിന് ശേഷമാകും പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയുക. മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോത്തഗിയാണ് ആര്യന്‍ ഖാന് വേണ്ടി ഹാജരായത്. ഇദ്ദേഹത്തിന്റെ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (12 minutes ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (15 minutes ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (22 minutes ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (27 minutes ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (31 minutes ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (49 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (3 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (3 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (3 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (4 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (4 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (4 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends