ചങ്ങലകൊണ്ട് വസ്ത്രം; കഴുത്തിൽ ചങ്ങലകൾ കെട്ടി ക്രോപ്പ് ടോപ്പിന്റെ രീതിയിൽ പുതിയ പരീക്ഷണം! അപകടം സംഭവിച്ചത് വിവരം പങ്കുവച്ച് ഉര്‍ഫി ജാവേദ്

വെറൈറ്റി ഫാഷന്‍ ലുക്കുകളില്‍ എത്തുകയും ഇതുമൂലം നിരവധി പരിഹാസങ്ങൾ കേൾക്കേണ്ടിവന്ന താരമാണ് ഉര്‍ഫി ജാവേദ്. താരത്തിനെതിരെ നിരവധി ട്രോളുകളും പരിഹാസങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നുവരാറുള്ളത് പതിവ് കാഴ്ചയാണ്. എന്നാല്‍, ഇതുകൊണ്ടൊന്നും തന്റെ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കാന്‍ ഉര്‍ഫി തയ്യാറല്ല എന്നതും താരം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനോടകം തന്നെ നടിയുടെ എയര്‍പോര്‍ട്ട് ലുക്കും പാര്‍ട്ടി വെയറുകളുമെല്ലാം ശ്രദ്ധനേടാറുണ്ട്. ഉർഫി നടത്തുന്ന ഇത്തരം പരീക്ഷണം പോലെയുള്ളതൊന്നും ആരും ചെയ്യുന്നതായി കണ്ടിട്ടില്ല. ഉർഫി ജാവേദ് റിസ്ക് എടുക്കാൻ ഭയപ്പെടുന്നില്ല എന്ന് ഇതിൽനിന്ന് മനസിലാക്കാൻ സാധിക്കും. എന്നിരുന്നാലും, ഉർഫിയെ സംബന്ധിച്ചിടത്തോളം അപകടസാധ്യതകൾ വളരെ കൂടുതലാണ്. ഇപ്പോഴിതാ തന്റെ ചില ത്രോബാക്ക് ഫോട്ടോകൾ പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് താരം.
ഇതിൽ കോട്ടൺ മിഠായി മുതൽ തുണിത്തരങ്ങൾ, പൂക്കളുടെ ഇലകൾ, ചെയിൻ ലോക്കുകൾ വരെ ടോപ്പുകളും വസ്ത്രങ്ങളുമാക്കി ഉർഫി ധരിച്ചിട്ടുണ്ട്. എന്നുമാത്രമല്ല, ഇൻസ്റ്റാഗ്രാമിൽ മൂന്ന് മില്യൺ ഫോളോവേഴ്‌സ് തികച്ചതിന്റെ സന്തോഷത്തിൽ ഗ്ലാസ് കൊണ്ട് നിർമ്മിച്ച വസ്ത്രവും ധരിക്കുകയുണ്ടായി.
എന്നാൽ ഇപ്പോഴിതാ ചെയിനുകൾ വസ്ത്രമാക്കിയപ്പോൾ സംഭവിച്ച അപകടത്തെക്കുറിച്ച് പങ്കുവെക്കുകയാണ് താരം. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഉർഫി ജാവേദ് ക്രോപ്പ് ടോപ്പിന്റെ രീതിയിൽ ചങ്ങലകൾ കെട്ടിയിരുന്നു. ഉർഫിയുടെ കഴുത്തിൽ ചങ്ങലകൾ ഉണ്ടായിരുന്നു, അതിൽ ചില പൂട്ടുകളും തൂങ്ങിക്കിടന്നിരുന്നു. ഇത് കഴുത്തിൽ മുറിവ് സംഭവിക്കാൻ കാരണമായി മാറിയിട്ടുണ്ട്.
ഫോട്ടോ ഷെയർ ചെയ്തുകൊണ്ട് ഉർഫി ജാവേദ് എഴുതുന്നു, 'ത്രോബാക്ക്! വസ്ത്രം ധരിക്കുന്നതിന് മുമ്പും ശേഷവും എനിക്ക് എന്താണ് സംഭവിച്ചതെന്ന് കാണാൻ വലത്തേക്ക് സ്വൈപ്പ് ചെയ്യുക.
ഇതിനുപിന്നാലെ ഉർഫിയുടെ അവസ്ഥ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. പലരും ഇമോജിയിലൂടെ തങ്ങളുടെ ആശ്ചര്യം പ്രകടിപ്പിക്കുകയുണ്ടായി. അതേസമയം 'നിങ്ങൾ സ്വയം വേദനിപ്പിച്ചു' എന്നാണ് ഒരു ആരാധകൻ കുറിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha