രാഷ്ട്രീയ നേതാവും നടനുമായ വിജയകാന്തിന്റെ ആരോഗ്യ നില വഷളായി...
രാഷ്ട്രീയ നേതാവും നടനുമായ വിജയകാന്തിന്റെ ആരോഗ്യനിലയിൽ ആശങ്കയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് അദ്ദേഹം ഇപ്പോഴുള്ളത്. വിജയകാന്തിന് ശ്വാസകോശ ബുദ്ധിമുട്ടികൾ തുടരുകയാണെന്നും രണ്ടഴ്ച കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ഡിഎംവി നേതാവ് വിജയകാന്തിനെ നവംബർ ഇരുപതിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ക്യാപ്റ്റൻ വിജയകാന്ത് തമിഴ് സിനിമയിലെ ഒഴിവാക്കാനാകാത്ത മുൻനിര താരമായിരുന്നു.. അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായ കാലമുണ്ടായിരുന്നു. അന്ന് വിജയകാന്ത് രജനിയോടും കമലിനോടും മത്സരിക്കുകയായിരുന്നു. അത് പോലെ തന്നെയായിരുന്നു രാഷ്ട്രീയത്തിലും.
ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയകാന്ത് ഒറ്റയ്ക്ക് മത്സരിച്ച് 8% വോട്ട് നേടി എല്ലാവരെയും അമ്പരപ്പിച്ചു. കൂടാതെ, ഡിഎംഡിക്ക് വേണ്ടി എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹം മാത്രമാണ്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ AIADMKയ്‌ക്കൊപ്പം മത്സരിച്ച വിജയകാന്ത് 29 സീറ്റുകൾ നേടി പ്രതിപക്ഷ നേതാവായി. തുടർന്ന് അദ്ദേഹവും അന്നത്തെ മുഖ്യമന്ത്രി ജയലളിതയും തമ്മിൽ നിയമസഭയിൽ നിരവധി ചൂടേറിയ വാദപ്രതിവാദങ്ങൾ നടന്നു. തുടർന്ന് 2016ൽ ജനക്ഷേമ സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടു. എന്നാൽ, അത് പരാജയത്തിൽ കലാശിച്ചു.
പിന്നീട് വാർധക്യ സാഹചസാഹചമായ രോഗങ്ങളെ തുടർന്ന്, ആരോഗ്യം ക്ഷയിക്കാൻ തുടങ്ങി. തൽഫലമായി, പഴയതുപോലെ സജീവ രാഷ്ട്രീയത്തിൽ പങ്കെടുക്കാൻ കഴിയാതെ വരികയും പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തു. ഇടയ്ക്കിടെ വളരെ കുറച്ച് ഷോകളിൽ മാത്രമേ അദ്ദേഹം പങ്കെടുക്കാറുള്ളൂ. അദ്ദേഹത്തിന്റെ ഭാര്യയും ഡിഎംഡി ട്രഷററുമായ പ്രേമലതയാണ് പാർട്ടി കാര്യങ്ങൾ നോക്കുന്നത്. വിജയകാന്ത് രാഷ്ട്രീയത്തിൽ വന്നതിന് ശേഷം എല്ലാ വർഷവും അദ്ദേഹത്തിന്റെ ജന്മദിനം ദാരിദ്ര്യ നിർമാർജന ദിനമായാണ് ആചരിക്കുന്നത്.
പിറന്നാളിന് പുറത്ത് വന്ന വിജയകാന്തിന്റെ ചിത്രം കണ്ട് ആരാധകർ അമ്പരന്നിരുന്നു. ആരോഗ്യ ദൃഡഗാതനായിരുന്ന വിജയകാന്ത് വല്ലാതെ ക്ഷീണിച്ചിട്ടുണ്ട്. എങ്ങനെയിരുന്ന മനുഷ്യനാണ്. ഏവർക്കും ഭക്ഷണം നൽകിയതിന്റെ പുണ്യം പോലും അദ്ദേഹത്തെ രക്ഷിച്ചില്ലേ എന്ന് പലരും കരുതിക്കാണുമെന്ന് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു, പ്രതികരിച്ചിരുന്നു. ഈ ദിവസം അധിക ക്ഷേമപദ്ധതികൾ നൽകുന്നതാണ് വിജയകാന്തിന്റെ സ്വഭാവം. തൊണ്ടയിലെ അണുബാധയെത്തുടർന്നാണ് ശനിയാഴ്ച വൈകീട്ട് ചെന്നൈ പോരൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. 71 കാരനായ വിജയകാന്തിന്റെ ആരോഗ്യ നില തൃപ്തികരമല്ലെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ.
2015-ൽ പുറത്തിറങ്ങിയ ' സഗപ്തം ' എന്ന തമിഴ് ചിത്രത്തിലായിരുന്നു,അദ്ദേഹം അവസാനമായി അഭിനയിച്ചത്. 1991ലെ ഹിറ്റ് ചിത്രമായ "ക്യാപ്റ്റൻ പ്രഭാകരൻ" എന്ന സിനിമയിൽ ഐഎഫ്എസ് ഓഫീസറായി വിജയകാന്ത് തിളങ്ങിയതോടെ ആരാധകർ അദ്ദേഹത്തെ ക്യാപ്റ്റൻ എന്നാണ് വിളിക്കുന്നത്. അദ്ദേഹത്തിന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളിൽ "പുലൻ വിസാരണൈ", "ഊമൈ വിഴികൾ" എന്നിവ ഉൾപ്പെടുന്നു, പോലീസ് ഇൻസ്‌പെക്ടർ, തൊഴിലാളി നേതാവ് എന്നീ വേഷങ്ങളിലാണ് അദ്ദേഹത്തിന് ആരാധകർ ഏറെ.
സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചുള്ള സിനിമകൾ ചെയ്ത് ജനപ്രീതി നേടിയ വിജയകാന്തിന് പിന്നീട് രാഷ്ട്രീയത്തിലും സ്വീകാര്യത ലഭിക്കുകയായിരുന്നു. 1990 ലാണ് വിജയകാന്തും ഭാര്യ പ്രേമലതയും വിവാഹിതരായത്. രണ്ട് മക്കളും ദമ്പതികൾക്കുണ്ട്. വിജയപ്രഭാകരൻ, ഷൺമുഖ പാണ്ഡ്യൻ എന്നിവരാണ് മക്കൾ. ഷൺമുഖ പാണ്ഡ്യൻ ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ വിജയകാന്തിനെക്കുറിച്ച് ഭാര്യ പ്രേമലത ഒരു അഭിമുഖത്തിൽ സംസാരിച്ചിരുന്നു.
പാവപ്പെട്ടവരെ എപ്പോഴും സഹായിക്കുന്ന വ്യക്തിയാണ് വിജയകാന്ത്. ചെറുപ്പത്തിൽ ഒരു റിക്ഷക്കാരൻ തന്റെ മകനെ പഠിപ്പിക്കാൻ പണമില്ലെന്ന് പറഞ്ഞപ്പോൾ അദ്ദേഹം സ്വന്തം മാല ഊരി നൽകി. ഭർത്താവിന് ഇതിന്റെ പേരിൽ അച്ഛനിൽ നിന്നും ഏറെ വഴക്ക് കേട്ടു.
എന്നാൽ താൻ സ്വന്തം അധ്വാനത്തിൽ മാല വാങ്ങുമെന്ന് അദ്ദേഹം മറുപടി നൽകി. സ്വന്തമായി മാല വാങ്ങിയ വിജയകാന്ത് വിവാഹത്തിന് ശേഷം ഇത് തനിക്ക് തന്നെന്നും പ്രേമലത ഓർത്തു. 71 കാരനായ വിജയകാന്ത് ആരോഗ്യം വീണ്ടെടുത്ത് രാഷ്ട്രീയത്തിൽ ശക്തമായ സാന്നിധ്യമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
https://www.facebook.com/Malayalivartha