റേപ്പ് എന്ന് പറയുന്നത് ഒരു വ്യക്തിയുടെ സമ്മതമില്ലാതെ അവരെ ബലമായി ഉപദ്രവിക്കുന്നതാണ്; വെളിപ്പെടുത്തലുമായി ഷിയാസ്....

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും മോഡലുമായ ഷിയാസ് കരീമിനെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. വിവാദമായ ഈ കേസിനെ സംബന്ധിച്ച ചില വെളിപ്പെടുത്തലുകൾ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. നിയമതടസങ്ങള്‍ ഉള്ളതിനാല്‍ ഈ വിഷയത്തെ കുറിച്ച് കൂടുതലൊന്നും എനിക്ക് മീഡിയയോട് പറയാന്‍ പറ്റില്ലെന്നാണ് ഷിയാസ് പറയുന്നത്. റേപ്പ് എന്ന് പറയുന്നത് ഒരു വ്യക്തിയുടെ സമ്മതമില്ലാതെ അവരെ ബലമായി ഉപദ്രവിക്കുന്നതാണ്. അതിന്റെ ആവശ്യം എനിക്ക് നിലവില്‍ ഇല്ല. എന്റെ കരിയര്‍ തുടങ്ങുന്നത് മോഡലിങ്ങിലൂടെയാണ്. അവിടെ ഒത്തിരി സുന്ദരിമാരുണ്ട്. പിന്നെ ഞാന്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം സ്ത്രീകളുടെ ഇടയിലാണ്. മിക്‌സ്ഡ് സ്‌കൂളിലാണ് പഠിച്ചതും. അല്ലാതെ ആണുങ്ങള്‍ മാത്രമുള്ളയിടത്ത് നിന്ന് വന്ന് സ്ത്രീകളെ കാണുമ്പോള്‍ ക്രൂരനായി മാറുന്നവനല്ല.
എന്റെ വീട്ടില്‍ ഉമ്മയും അനിയത്തിയുമുണ്ട്. അനിയത്തിയ്ക്ക് മകളുണ്ട്. ഇപ്പോള്‍ എനിക്കൊരു ഭാര്യയുമായി. അതുകൊണ്ട് തന്നെ പെണ്‍കുട്ടികളെ കാണുമ്പോള്‍ അവരെ ബലമായി പിടിക്കുന്ന തരത്തില്‍ ഞാനൊരു മാനസിക വിഭ്രാന്തിയുള്ള ആളല്ല. എന്നെ പറ്റി ഏതെങ്കിലും ഒരു മനുഷ്യന്‍ അങ്ങനെ പറയട്ടേ, ഈ സംഭവം ഉണ്ടാവുമ്പോള്‍ പോലും വേറൊരു സ്ത്രീ വന്നിട്ട് ഷിയാസ് കരീം എന്നെ കയറി റേപ്പ് ചെയ്തുവെന്ന് പറഞ്ഞിട്ടില്ലല്ലോ.
ഒരുപാട് പേര്‍ അതിന് ശ്രമിച്ചു. ഏതെങ്കിലുമൊരു സ്ത്രീ എന്നെ പറ്റി മോശം പറയുമോന്ന് അറിയാന്‍ ചില മീഡിയ ശ്രമിച്ചിരുന്നു. ഞാന്‍ ചിലപ്പോള്‍ ചീത്ത വിളിച്ചിട്ടുണ്ടാവും. അത് എന്നെ വിളിച്ചത് കൊണ്ടാവും. എന്നോട് മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ ഞാനും അതുപോലെ തന്നെയായിരിക്കും പെരുമാറുക. അല്ലാതെ ഞാന്‍ ഗാന്ധിജിയുടെ മാര്‍ഗത്തില്‍ പോകുന്ന ആളല്ല. എന്നെ എന്ത് പറയുന്നോ അത് ഞാന്‍ തിരിച്ചും പറയും.
ഇപ്പോഴെനിക്ക് മുപ്പത്തിമൂന്ന് വയസായി. ഈയൊരു പ്രായം വരെയും എനിക്കങ്ങനൊരു പ്രശ്‌നമില്ല. സ്ത്രീകളോടൊക്കെ വളരെ മാന്യമായിട്ടാണ് ഞാന്‍ പെരുമാറിയിട്ടുള്ളത്. എന്നാല്‍ എന്റെ പേരില്‍ ഇങ്ങനൊരു ആരോപണം വന്നപ്പോള്‍ കുറച്ച് പേര്‍ക്ക് അത് മനസിലാക്കാന്‍ സാധിച്ചിട്ടില്ല. അത് ചില പുരുഷന്മാര്‍ക്കാണെന്നും ഷിയാസ് കൂട്ടിച്ചേര്‍ക്കുന്നു. ചെറിയ അസൂയയാണ്. പൊക്കവും വണ്ണവും വെളുപ്പും സൈസുമൊക്കെയുണ്ട്. അപ്പോള്‍ അവന്‍ ചെയ്യുമെന്ന് തന്നെയാണ് ഇവരൊക്കെ പറയുക. പെണ്‍കുട്ടികളൊന്നും അങ്ങനെ കമന്റിടാറില്ല.
ഇതൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ അറിയാം. ഒരു വ്യക്തിയെ അഞ്ചാറ് വര്‍ഷമായി പലയിടങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിച്ചെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്റെ പേരില്‍ അഞ്ചാറ് സെക്ഷനിലായിട്ടാണ് കേസ് കൊടുത്തിരിക്കുന്നത്. എന്നിട്ടും പുഷ്പം പോലെ എനിക്ക് ജാമ്യം കിട്ടി. തെറ്റുകാരന്‍ ആണെങ്കില്‍ ഒരിക്കലും എനിക്ക് ജാമ്യം കിട്ടില്ല. പോലീസ് അന്വേഷിച്ചപ്പോള്‍ തെറ്റാണെന്ന് മനസിലായിരുന്നെങ്കില്‍ ഞാന്‍ അകത്ത് പോവും. ഒരു മണിക്കൂറോ സെക്കന്‍ഡോ പോലും ജയിലില്‍ പോവേണ്ട ആവശ്യമെനിക്ക് വന്നിട്ടില്ല.
ഇന്ത്യയിലെ നിയമങ്ങള്‍ കൂടുതലും സ്ത്രീകള്‍ക്ക് അനുകൂലമായിട്ടാണ്. സ്ത്രീയുമായി ബന്ധപ്പെട്ട് കേസ് വന്നാല്‍ പുരുഷന്റെ കൂടെ നില്‍ക്കില്ല. ഇതൊക്കെ ഭയങ്കരമായൊരു പ്രശ്‌നത്തിലേക്ക് പോവണ്ടെന്ന് കരുതി ഞാൻ വിട്ടതാണ്. എനിക്ക് എതിരെ നില്‍ക്കുന്ന സ്ത്രീയുമായി മത്സരത്തിന് പോവാതിരിക്കുന്നതാണ് നല്ലത്. അത് ബുദ്ധിയില്ല. എന്ത് പ്രശ്‌നം വന്നാലും സംസാരിച്ച് തീര്‍ക്കണമെന്നും ഷിയാസ് പറയുന്നു. യുവതി നേരത്തെ വിവാഹം കഴിച്ചിരുന്നെന്നും, മകനുള്ള കാര്യം മറച്ചുവച്ചിരുന്നെന്നും ഷിയാസ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. മൂന്ന് വര്‍ഷത്തോളം യുവതിയുമായി നല്ല ബന്ധത്തിലായിരുന്നു.
എന്നാല്‍, വിവാഹിതയാണെന്നും മകനുണ്ടെന്നും യുവതി വെളിപ്പെടുത്തിയിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചു. മാത്രമല്ല, സഹോദരനാണെന്ന് പറഞ്ഞാണ് പരാതിക്കാരി മകനെ തനിക്ക് പരിചയപ്പെടുത്തിയതെന്നും ഷിയാസ് കരീം പോലീസിനോട് പറഞ്ഞു. ലൈംഗിക പീഡനം നടന്നിട്ടില്ല. ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധം ഉണ്ടായിട്ടുള്ളത്. താൻ യുവതിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. പരാതിക്കാരി ഇപ്പോൾ ഉപയോഗിക്കുന്ന കാർ വാങ്ങാനാണ് ഇത് ഉപയോഗിച്ചുവെന്നും ഷിയാസിന്റെ മൊഴിയിൽ പറയുന്നു.
https://www.facebook.com/Malayalivartha