സണ്ണി ലിയോണിനെ കണ്ട് പഠിക്കണമെന്ന് സല്‍മാന്‍ഖാന്‍

ഷാരൂഖിനും ആമിര്‍ഖാനും ശേഷം സണ്ണി ലിയോണിനെ പ്രശംസിച്ച് ബോളിവുഡ് താരം സല്‍മാന്‍ഖാന്‍ രംഗത്ത്. ബോളിവുഡില്‍ വിജയത്തിലേക്കുള്ള താക്കോല്‍ കഠിനാധ്വാനവും കഴിവുമാണെന്നും ഇതിന് മികച്ച ഉദാഹരണമാണ് സണ്ണി ലിയോണെന്നും സല്‍മാന്‍ അഭിപ്രായപ്പെട്ടു. ബോളിവുഡില്‍ വിവേചനമുണ്ടോയെന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു സല്‍മാന്‍.
മതമോ ജാതിയോ ബോളിവുഡില്‍ ഒരു പ്രശ്‌നമല്ല. ആരുടേയും കുടുംബ പശ്ചാത്തലവും ബോളിവുഡില്‍ ഒരു ഘടകമാവാറില്ല. മികച്ച പ്രകടനം സ്‌ക്രീനില്‍ കാഴ്ച്ചവെച്ചാല്‍ ആളുകള്‍ ഇഷ്ടപ്പെടുമെന്നും സല്‍മാന്‍ പറഞ്ഞു. ഇതിന് ഉദാഹരണമാണ് സണ്ണിലിയോണ്‍.
ബിഗ്‌ബോസില്‍ ചെറിയൊരു താരമായി വന്ന സണ്ണി ഇന്ന് ബോളിവുഡിലെ അറിയപ്പെടുന്ന താരമായി മാറിയതിന് പിന്നില്‍ അവരുടെ പ്രകടനമികവാണെന്നും താരം പറഞ്ഞു. നേരത്തേ സണ്ണി ലിയോണിന്റെ കൂടെ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് ഷാരൂഖ്ഖാന്‍ പറഞ്ഞിരുന്നു. സണ്ണി ലിയോണിനെ പുകഴ്ത്തി അന്ന് ആമിര്‍ഖാനും രംഗത്ത് വന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha