വനിതാ പ്രീമിയർ ലീഗ്... ഡൽഹി ക്യാപിറ്റൽസിനെതിരെ 50 റൺസിന്റെ തകർപ്പൻ ജയമാണ് നിലവിലെ ചാംപ്യൻമാർ സ്വന്തമാക്കിയത്

വനിതാ പ്രീമിയർ ലീഗിൽ ആദ്യ മത്സരം തോറ്റ മുംബൈ ഇന്ത്യൻസ് രണ്ടാം പോര് ജയിച്ച് വിജയ വഴിയിൽ. ഡൽഹി ക്യാപിറ്റൽസിനെതിരെ 50 റൺസിന്റെ തകർപ്പൻ ജയമാണ് നിലവിലെ ചാംപ്യൻമാർ സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 195 റൺസെന്ന മികച്ച സ്‌കോർ ഡൽഹിക്ക് മുന്നിൽ വച്ചു. മറുപടി പറഞ്ഞ ഡൽഹിയുടെ പോരാട്ടം 19 ഓവറിൽ 145 റൺസിൽ അവസാനിച്ചു.ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, നാറ്റ് സീവർ ബ്രാൻഡ് എന്നിവരുടെ തകർപ്പൻ അർധ സെഞ്ച്വറികളുടെ ബലത്തിലാണ് മുംബൈ മികച്ച സ്‌കോർ ബോർഡിൽ ചേർത്തത്.
ഹർമൻപ്രീത് പുറത്താകാതെ 42 പന്തിൽ 8 ഫോറും 3 സിക്‌സും സഹിതം 74 റൺസെടുത്തു. നാറ്റ് സീവർ 46 പന്തിൽ 13 ഫോറുകൾ സഹിതം 70 റൺസും വാരി. നിക്കോള കാരി 12 പന്തിൽ 4 ഫോറുകൾ സഹിതം 21 റൺസുമായി തിളങ്ങി.
ആദ്യ മത്സരത്തിൽ മുംബൈയുടെ ടോപ് സ്‌കോററായി മാറിയ മലയാളി താരം സജന സജീവൻ ഇന്നിങ്‌സ് തീരുമ്പോൾ ക്യാപ്റ്റനൊപ്പം പുറത്താകാതെ നിൽക്കുകയായിരുന്നു.
"https://www.facebook.com/Malayalivartha

























