ശബരിമല സ്വർണക്കൊള്ളക്കേസ്... തന്ത്രി കണ്‌ഠരര് രാജീവരർക്കെതിരെ അതിശക്തമായ തെളിവുണ്ടെന്നും കൂടുതൽ കേസുകളിൽ പ്രതിയാക്കുമെന്നും എസ്.ഐ.ടി

ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്‌ഠരര് രാജീവരർക്കെതിരെ അതിശക്തമായ തെളിവുണ്ടെന്നും കൂടുതൽ കേസുകളിൽ പ്രതിയാക്കുമെന്നും എസ്.ഐ.ടി.
അതേസമയം ദ്വാരപാലക ശില്പങ്ങളിൽ അനുജ്ഞാകലശം നടത്തി സ്വർണപ്പാളികൾ ആദ്യം ഇളക്കിയത് തന്ത്രിയാണ്. അതിനിടെ, പൂജപ്പുര സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിലായ തന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ജനറൽ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. ഇ.സി.ജിയിൽ വ്യതിയാനം കണ്ടതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
കാർഡിയോളജി, മെഡിസിൻ വിഭാഗം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുന്നു. ചെങ്ങന്നൂരിലെ വീട്ടിൽ ഡിവൈ.എസ്.പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ എസ്.ഐ.ടി റെയ്ഡും നടത്തി.ക്ഷേത്രത്തിലെ ഏതു കാര്യത്തിലും അവസാനവാക്ക് തന്ത്രി ആയതിനാൽ ബോർഡിനും ഉദ്യോഗസ്ഥർക്കുമൊപ്പം തുല്യപങ്കാളിത്തം സ്വർണക്കൊള്ളയിലുണ്ടെന്നാണ് കണ്ടെത്തൽ.
പോറ്റി, പത്മകുമാർ, തന്ത്രി എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യംചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരും. സ്വർണക്കൊള്ളയിൽ തന്ത്രിക്ക് സാമ്പത്തികനേട്ടമുണ്ടായെന്നാണ് കണ്ടെത്തലുകളുള്ളത്. ഇ.ഡിക്ക് വിവരങ്ങൾ കൈമാറും.
"
https://www.facebook.com/Malayalivartha


























