സ്വർണവിലയിൽ മാറ്റമില്ല ... പവന് 1,03,000 രൂപ

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഏറ്റവും ഉയർന്ന നിരക്കായ 1,03,000 രൂപയിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. ഇന്നലെ രേഖപ്പെടുത്തിയ ഇതേ വിലയിൽ മാറ്റമില്ലാതെയാണ് ഇന്നും സ്വർണവില തുടരുന്നത്.
ഒരു ഗ്രാം സ്വർണത്തിന് 12,875 രൂപയാണ് ഇന്നത്തെ നിരക്ക്. ജനുവരി അഞ്ചിനാണ് സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നത്. അതിനുശേഷം ചെറിയ മാറ്റങ്ങൾ പ്രകടമായെങ്കിലും വില വലിയ രീതിയിൽ താഴോട്ട് വരാൻ വിപണി തയ്യാറായിട്ടില്ല.
24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 14,046 രൂപയും പവന് 1,12,368 രൂപയുമാണ്. അതേസമയം 18 കാരറ്റിന് ഒരു ഗ്രാമിന് 10,534 രൂപയും പവന് 84,272 രൂപയിലുമാണ് വ്യാപാരം.
"
https://www.facebook.com/Malayalivartha

























