ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ സാക്ഷിയായ ഭാര്യയെ നടുറോഡില്‍ വെടിവെച്ചു കൊന്നു

ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ സാക്ഷിയായ ഭാര്യയെ പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് സമാനരിതിയില്‍ വെടിവെച്ചു കൊലപ്പെടുത്തി. ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ കേസ്സിലെ പ്രധാന സാക്ഷിയായ ഭാര്യയെ ബൈക്കിലെത്തിയ സംഘം പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ച് കൊന്നത്. ഈ സംഭവം നടന്നത് ശനിയാഴ്ച രാവിലെ 10:59ഓടെയാണ്.
കൊല്ലപ്പെട്ട രചന യാദവ് (44) ഷാലിമാര്‍ ബാഗ് നിവാസിയാണ്. പ്രദേശത്തെ റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രസിഡന്റ് കൂടിയായിരുന്നു ഇവര്‍. തിരക്കേറിയ റോഡില്‍ വെച്ചാണ് രചന യാദവിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്. ബൈക്കില്‍ എത്തിയ അക്രമികള്‍ക്ക് വേണ്ടി പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഭര്‍ത്താവ് വിജേന്ദ്ര യാദവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടതാണെന്നാണ് പോലീസ് പ്രാഥമികമായി കരുതുന്നത്. 2023ല്‍ രചനയുടെ മുന്നില്‍ വച്ച് വിജേന്ദ്ര യാദവും സമാനമായ രീതിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























