തന്റെ പുതിയ ചിത്രം ജനുവരിയില്‍ റിലീസിനെത്തുമെന്ന് നിവിന്‍ പോളി

'സര്‍വ്വം മായ' 100 കോടി ക്‌ളബ് പിന്നിടുമ്പോള്‍ പുതിയ പ്രഖ്യാപനവുമായി നടന്‍ നിവിന്‍ പോളി. 'ബേബി ഗേള്‍' എന്ന അടുത്ത ചിത്രത്തിന്റെ വിശേഷങ്ങളാണ് നടന്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. നിവിനെ നായകനാക്കി അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മ്മിക്കുന്നത്. ജനുവരിയില്‍ തന്നെ ചിത്രം റിലീസിനെത്തുമെന്നാണ് വിവരം.
ബോബി സഞ്ജയ് ആണ് തിരക്കഥ. ചിത്രത്തിലെ നായിക ലിജോ മോള്‍ ആണ്. സംഗീത് പ്രതാപും അഭിമന്യു തിലകനും മുഖ്യ വേഷങ്ങളില്‍ എത്തുന്നുണ്ടെന്നാണ് വിവരം. ജനിച്ച് നാലുദിവസം മാത്രം പ്രായമുള്ള കുഞ്ഞും പ്രധാന കഥാപാത്രമാകുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പോസ്റ്ററില്‍ നിവിന്‍ പോളി ഒരു കുഞ്ഞിനെ കൈയില്‍ എടുത്ത് നില്‍ക്കുന്നത് കാണാം. ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് സനല്‍ മാത്യു എന്ന കഥാപാത്രമായാണ് നിവിന്‍ പോളി ചിത്രത്തിലെത്തുന്നത്.
https://www.facebook.com/Malayalivartha


























