രാഹുലിനെ അയോഗ്യനാക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടും... രാഹുൽ എം.എൽ.എയായി തുടരുന്നത് ധാർമികമായി ശരിയല്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ

രാഹുൽ എം.എൽ.എയായി തുടരുന്നത് ധാർമികമായി ശരിയല്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ. രാഹുലിനെ അയോഗ്യനാക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടുമെന്നും ഷംസീർ . തുടർച്ചയായി രാഹുൽ കേസുകളിൽ ഉൾപ്പെടുകയാണ്. ഇത് ഒട്ടും ശരിയായ നടപടിയല്ലെന്നും സ്പീക്കർ പറഞ്ഞു. കോൺഗ്രസ് രാഹുലിന്റെ രാജി തേടണമെന്നും സ്പീക്കർ ആവശ്യപ്പെടുകയും ചെയ്തു
അതേസമയം പാലക്കാട് എത്തിയതു മുതൽ പൊലീസ് രാഹുലിനെ രഹസ്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാഹുൽ പാലക്കാട്ടെ കെ.പി.എം ഹോട്ടലിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെ കസ്റ്റഡിയിൽ എടുക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. ഷൊർണൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഹോട്ടലിലെത്തി. റിസപ്ഷനിലുള്ളവരുടെ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തു രാഹുലിന്റെ ഡ്രൈവറും സഹായിയും അടക്കം പുറത്തുപോയി എന്നുറപ്പാക്കിയതിനു ശേഷം അർധരാത്രി 12.15 ഓടെ രാഹുൽ താമസിച്ചിരുന്ന മുറിയിലെത്തി. വാതിലിൽ തട്ടിയെങ്കിലും വാതിൽ തുറക്കാൻ രാഹുൽ തയാറായില്ല. പൊലീസാണെന്നും കസ്റ്റഡിയിലെടുക്കാനാണ് എത്തിയതെന്നും അറിയിച്ചതോടെ രാഹുൽ വാതിൽ തുറന്നു. 12.30ഓടെ രാഹുലിനെ കസ്റ്റഡിയിലെടുത്തു.
അതിനു പിന്നാലെ രാഹുലിനെ പത്തനംതിട്ട എ.ആർ ക്യാപിലെത്തിച്ചു. അവിടെ വെച്ച് ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പിന്നീട് വൈദ്യപരിശോധനക്കായി രാഹുലിനെ ആശപത്രിയിലേക്ക് കൊണ്ടുവന്നു.അവിടെ ഡി.വൈ.എഫ്.ഐയുടേയും യുവമോർച്ചയുടേയും കനത്ത പ്രതിഷേധമാണ് ആശുപത്രി പരിസരത്തുള്ളത്.
"
https://www.facebook.com/Malayalivartha

























