നടി സ്വരഭാസ്‌ക്കര്‍ പുതിയ ചിത്രത്തിന് വേണ്ടി സെക്‌സ് വര്‍ക്കറാവുന്നു

ബോളിവുഡ് നടി സ്വര ഭാസ്‌ക്കര്‍ അടുത്ത ചിത്രത്തില്‍ സെക്‌സ് വര്‍ക്കറായി വേഷമിടുന്നു. ആദിത്യ കൃപലാനിയുടെ 'ടിക്ലി ആന്‍ഡ് ലക്ഷ്മി ബോംബ്' എന്ന ചിത്രത്തിലാണ് താരം ലൈംഗിക തൊഴിലാളിയുടെ വേഷത്തിലെത്തുന്നത്. വെല്ലു വിളി നിറഞ്ഞ കഥാപാത്രമാണിതെന്നാണ് താരം പറയുന്നത്.
ചിത്രത്തില്‍ ടിക്ലി എന്ന 22 കാരിയായാണ് സ്വരയെത്തുന്നത്. ലക്ഷ്മിയായി വേഷമിടുന്നത് മറാത്തി നടി വിഭാവരി ദേശ് പാണ്ഡെയാണ്. തന്റെ കരിയറില്‍ ലഭിച്ച ഏറ്റവും മികച്ച വേഷമായാണ് ടിക്ലി ആന്റ് ലക്ഷ്മിയിലെ റോളിനെ കാണുന്നതെന്നാണ് താരം പറയുന്നത്. തിരക്കഥ ഒന്നു കൂടി വായിച്ചതിനു ശേഷം തീരുമാനം അറിയിച്ചാല്‍ മതിയെന്നാണ് സംവിധായകന്‍ ആദിത്യ കൃപലാനി പറഞ്ഞതെന്നും സ്വരപറയുന്നു.
ലൈംഗിക തൊഴിലാളികളുടെ ജീവിതത്തെ കുറിച്ചാണ് ചിത്രം. ഒടുവില്‍ അഭിനയിച്ച നില്‍ ബാതേം സന്നാഥ എന്ന ചിത്രത്തില്‍ വീട്ടുവേലക്കാരിയുടെ വേഷമായിരുന്നു സ്വരയ്ക്ക്. ഈ ചിത്രത്തിലെ അഭിനയം കണ്ട് തന്നെ ഒട്ടേറെ പേര്‍ അഭിനന്ദിച്ചിരുന്നെന്നും താരം പറയുന്നു.
https://www.facebook.com/Malayalivartha