പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

കേരള രാഷ്ട്രീയത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും തമ്മിലുള്ള രാഷ്ട്രീയവും കുടുംബപരവുമായ ബന്ധം എപ്പോഴും ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. പിണറായി വിജയന്റെ രാഷ്ട്രീയ പിൻഗാമിയായി റിയാസ് ഉയർന്നു വരുമോ എന്ന ചോദ്യവും, പിണറായിക്ക് ശേഷം റിയാസിന്റെ രാഷ്ട്രീയ ഭാവി എന്താകും എന്നതുമാണ് ഈ ചോദ്യത്തിന്റെ കാതൽ.
ചില വിദ്യാന്മാരുടെ കയ്യിൽ ബവ്കോയിൽ ഉള്ളതിനേക്കാൾ വലിയ മദ്യശേഖരമുണ്ടെന്നും, എന്നിട്ടാണ് ഇക്കൂട്ടർ പൊതുസമൂഹത്തിൽ വേദവാക്യം പ്രസംഗിക്കുന്നതെന്നും മന്ത്രി കെ. മുരളീധരൻ. സത്യങ്ങളെല്ലാം ഒന്നൊന്നായി പുറത്തുവരുന്നുണ്ട്. ഇതൊന്നും മാധ്യമധർമ്മവുമായി യാതൊരു ബന്ധവുമുള്ള കാര്യമല്ല. തട്ടിപ്പുകളും അഴിമതികളും കാണിക്കാനുള്ള മറയായി മാധ്യമധർമ്മത്തെ മാറ്റരുതെന്നും മുരളീധരൻ പറഞ്ഞു.
ഇ.ഡി അയയ്ക്കുന്ന കേസ് റിപ്പോർട്ടുകളിൽ ഏത് സർക്കാരാണെങ്കിലും നിയമപരമായ നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും മുരളീധരൻ പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെ എതിർക്കുമ്പോഴും, നിയമനടപടികളിൽ നിന്നും അന്വേഷണങ്ങളിൽ നിന്നും ഒളിച്ചോടുന്ന പാരമ്പര്യം കോൺഗ്രസിനല്ല. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇ.ഡി നോട്ടിസ് അയച്ചപ്പോൾ അവർ പൂർണമായും അന്വേഷണത്തോട് സഹകരിക്കുകയും ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകുകയും ചെയ്തിട്ടുണ്ട്.
സോണിയാ ഗാന്ധി അസുഖബാധിതയായി ആശുപത്രിയിൽ കിടക്കുമ്പോൾ പോലും ഇ.ഡി അവരെ വിളിച്ചുവരുത്തി ദിവസങ്ങളോളം ചോദ്യം ചെയ്തു. അവരും രാഹുൽ ഗാന്ധിയും ഏജൻസിക്ക് മുന്നിൽ നേരിട്ടെത്തി കാര്യങ്ങൾ വ്യക്തമാക്കി. അന്വേഷണ ഏജൻസികളെ അടിച്ചോടിക്കുന്ന ശീലം കോൺഗ്രസിനില്ല. ഭാവിയിൽ ഗൾഫിൽ ബിസിനസ് തുടങ്ങാൻ വേണ്ടിയാണ് സംവിധാനങ്ങളുണ്ടാക്കിയതെന്ന റിയാസിന്റെ പ്രസ്താവനയിൽ തെറ്റ് പറയാൻ കഴിയില്ല.
പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയുമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. അതുകൊണ്ടുതന്നെ ഗൾഫിൽ ബിസിനസ് തുടങ്ങാനുള്ള പ്ലാൻ മുൻകൂട്ടി ഉണ്ടാക്കിയതാണെങ്കിൽ അതിൽ അദ്ദേഹത്തെ കുറ്റം പറയാനാകില്ലെന്നും മുരളീധരൻ പറഞ്ഞു.
https://www.facebook.com/Malayalivartha


























