ജയറാം ഹിന്ദി പറയുന്നു

ജയറാം ഹിന്ദി പറയുന്നു. വിജയ് യുടെ ഹിന്ദി ചിത്രമായ തുപ്പാക്കിയുടെ ഹിന്ദി പതിപ്പില്‍ അക്ഷയ്കുമാറിനൊപ്പമാണ് താരം അഭിനയിക്കുന്നത്. ഇത് ജയറാമിന്റെ ആദ്യ ബോളീവുഡ് സിനിമയാണ്. . തമിഴില്‍ ജയറാം ചെയ്ത ആര്‍മി ക്യാപ്റ്റന്‍ രവിചന്ദ്രനായാണ് ഹിന്ദിയിലും അഭിനയിക്കുക. തമിഴില്‍ നിരവധി ചിത്രങ്ങളില്‍ ജയറാം നായകനായി അഭിനയിച്ചിട്ടുണ്ട്.
മധുവാണ് മലയാളത്തില്‍ നിന്ന് ഹിന്ദിയിലഭിനയിച്ച ആദ്യത്തെ നായക നടന്‍. സാത്ത് ഹിന്ദുസ്ഥാനിയില്‍ അമിതാഭ് ബച്ചനൊപ്പമാണ് അഭിനയിച്ചത്. പിന്നീട് മറ്റ് പലരും അഭിനയിച്ചെങ്കിലും ധര്‍ത്തീപുത്രയിലൂടെ മമ്മൂട്ടി ബൊളീവുഡില്‍ എത്തിയതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. രാംഗോപാല്‍ വര്‍മയുടെ കമ്പനിയിലൂടെ മോഹന്‍ലാലും ഹിന്ദിയിലെത്തി. പിന്നീട് ആഗിലും പ്രിയദര്‍ശന്റെ ഒരു ചിത്രത്തിലും അഭിനയിച്ചു. പൃഥ്വിരാജ് രണ്ട് ഹിന്ദി ചിത്രങ്ങളില്‍ നായകനായിരുന്നു. അയ്യ പരാജയമായിരുന്നു. രണ്ടാമെത്തെ ചിത്രം വിജയിച്ചു.
ഇന്നസെന്റ്, ജഗദീഷ്, തുടങ്ങിയവരും ഹിന്ദിയില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്ന് ബോളിവുഡില്‍ എത്തി സ്റ്റാറായ ഏക നടി അസിനാണ്. നയന്‍താരയ്ക്ക് ചെന്നൈ എക്‌സ്പ്രസില്‍ അവസരം ലഭിച്ചെങ്കിലും സ്വീകരിച്ചില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha