കാജോള്‍ നിറം വര്‍ധിപ്പിക്കാന്‍ വിദേശത്തേക്ക് പോയതിനു പിന്നിലെ രഹസ്യം

സിനിമ അഭിനയത്തില്‍ പ്രധാനം സൗന്ദര്യമണെന്നാണ് ബോളിവുഡിലെ ചില നായികമാരുടെ സങ്കര്‍പം. അതിന് വേണ്ടി എന്തും ചെയ്യാന്‍മടിയ്ക്കാത്ത നായികമാരാണ് ബോളിവുഡില്‍ അധികവും. അക്കൂട്ടത്തില്‍ ഒരാളിതാ വെളുപ്പ് കൂടാന്‍ വേണ്ടി ശസ്ത്രക്രിയ നടത്തി.
തൊണ്ണൂറുകളുടെ തുടക്കം മുതല്‍ ഹിന്ദി സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന കാജോളാണ് ആ നടി. ശരീരത്തിന്റെ നിറം വര്‍ധിപ്പിയ്ക്കാന്‍ വേണ്ടി വിദേശത്ത് പോയി സര്‍ജറി നടത്തിയെന്നാണ് പ്രചരിയ്ക്കുന്ന വാര്‍ത്ത.എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ക്ക് സ്ഥിരീകരണം ലഭിച്ചിട്ടില്ല. അടുത്തിടെ മൈറ്റി രാജു റിയോ കോളിങ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിന് കാജോള്‍ എത്തിയത് അതി സുന്ദരിയായിട്ടായിരുന്നു.
മഞ്ഞ നിറത്തിലുള്ള വേഷത്തില്‍ കാജോളിന്റെ വെളുത്ത നിറം ആകര്‍ഷണമായിരുന്നു. വര്‍ഷങ്ങളായി ഫയര്‍ ആന്റ് ലവ്‌ലി യുടെ പരസ്യത്തില്‍ അഭിനയിച്ചു വരുന്നതും ബ്രാന്‍ഡ് അംബാസിഡറും യാമി ഗൗതമാണ്. എന്നാല്‍ പുതിയ പരസ്യത്തില്‍ കാജോളാണ് അഭിനയിച്ചത്. ഇതാണ് നിറം വര്‍ധിപ്പിച്ചത് സംബന്ധിച്ച വാര്‍ത്തകള്‍ സജീവമാകാന്‍ കാരണം.
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാനൊപ്പം ദില്‍വാലേ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് കാജോള്‍ സിനിമാ ലോകത്തേക്ക് മടങ്ങിയെത്തിയത്.
https://www.facebook.com/Malayalivartha