തന്റെ മായിക സൗന്ദര്യം കൊണ്ടു സിനിമ പ്രേമികളെ ആവേശത്തിലാക്കിയിരുന്ന ആ നടിക്ക് സംഭവിച്ചത്

ബോളിവുഡിന്റെ എക്കാലത്തെയും ശക്തയായ നടിയാണു സീനത്ത് അമാന്‍. സീനത്ത് അമാന്‍ തന്റെ മായിക സൗന്ദര്യം കൊണ്ടു സിനിമ പ്രേമികളെ ആവേശത്തിലാക്കിയിരുന്നു. എന്നാല്‍ വ്യക്തി ജീവിതത്തില്‍ ഇവര്‍ക്കു നേരിടേണ്ടി വന്നിരുന്നതു വന്‍ ദുരന്തങ്ങായിരുന്നു. എന്നാല്‍ സഞ്ജയുമായുള്ള ബന്ധം സീനത്തിന്റെ ജീവിതത്തില്‍ ദുരന്തങ്ങളാണു സമ്മാനിച്ചത്. അബുദുള്ളാഹ് എന്ന ചിത്രത്തിലൂടെയാണു സീനത്തും സഞ്ജയ് ഖാനും ആദ്യമായി സൗഹൃദത്തിലാകുന്നത്. ആ സമയം സഞ്ജയ് വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. സീനത്താകട്ടെ അധികം പ്രശ്‌സതയല്ലാത്ത താരവും. തുടര്‍ന്ന് ഇവരുടെ ബന്ധം വളര്‍ന്നു വിവാഹത്തില്‍ എത്തി.
1978 ഡിസംബര്‍ 30 നു ജയ്‌സല്‍മീറില്‍ വച്ചു തങ്ങള്‍ വിവാഹിതരായി എന്നു സീനത്ത് തന്നെ വെളിപ്പെടുത്തിരുന്നു. സഞ്ജയ്ക്കു വേണ്ടി ജോലികള്‍ ചെയ്തു ഒരു നിഷ്‌കളങ്കയായ ഭാര്യയാകാനാണു താന്‍ ശ്രമിച്ചിരുന്നത് എന്നു സീനത്ത് ഒരിക്കല്‍ പറഞ്ഞു. ഇതിനായി ഇവര്‍ പല അവസരങ്ങളും നഷ്ടപ്പെടുത്തിരുന്നു. എന്നാല്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞതു പെട്ടെന്നായിരുന്നു. ബി ആര്‍ ചോപ്രാ ടോണി ടീറ്റോ എന്നിവരുടെ ചിത്രങ്ങള്‍ക്ക് സഞ്ജയുടെ അനുവാദത്തോടെ ഇവര്‍ ഡേറ്റു നല്‍കി.
എന്നാല്‍ സീനത്തിനു ചിലരുമായി ബന്ധമുണ്ട് എന്നു സഞ്ജയുടെ ആരോപണത്തെ തുടര്‍ന്ന് ഇവര്‍ ഈ അവസരങ്ങള്‍ എല്ലാം വേണ്ടെന്നു വച്ചു. കാലങ്ങള്‍ക്കു ശേഷം വീണ്ടും ചോപ്രയുടെ ചിത്രത്തില്‍ അഭിനയിക്കാനായി സീനത്ത് ബോംബെയില്‍ എത്തി. അവിടെ വച്ച് ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ സീനത്ത് എന്തിന് ഇവിടെ വന്നു എന്നു ചോദിച്ചു സഞ്ജയ് ബഹളം വച്ചു.
തുടര്‍ന്നു പാര്‍ട്ടി നിര്‍ത്തി വയ്‌ക്കേണ്ട അവസ്ഥയുണ്ടായി. സഞ്ജയുമായി തനിക്കു തനിച്ചു സംസാരിക്കണം എന്നു സീനത്ത് ആവശ്യപ്പെട്ടു. നടിയെ അവിടെ നിന്നു പറഞ്ഞു വിട്ട ശേഷം സഞ്ജയ് അവരെ പിന്തുടര്‍ന്നു. തുടര്‍ന്നു നടിയുടെ മറ്റു ബന്ധങ്ങള്‍ വീണ്ടും ആരോപിച്ച് ഇയാള്‍ നടിയെ ഉപദ്രവിക്കാന്‍ തുടങ്ങി. ശരീരിക ഉപദ്രവം അവസാനിച്ചപ്പോഴേയ്ക്കും സീനത്ത് രക്തത്തില്‍ കുളിച്ചിരുന്നു. 8 ദിവസം ഇവര്‍ കിടന്ന കിടപ്പിലായിപ്പോയി. മുഖത്തും ശരീരത്തിലും കണ്ണിലും മുറിവുകളേറ്റ് രക്തം കട്ടപിടിച്ചിരുന്നു. തുടര്‍ന്ന് നിരന്തമായ ശിശ്രൂഷയെ തുടര്‍ന്ന് അവര്‍ ജീവിതത്തിലേയ്ക്കു തിരിച്ചെത്തി. എന്നാല്‍ ഇത്രയധികം ഉപദ്രവിച്ചിട്ടും സഞ്ജയ്‌ക്കെതിരെ ഒരു പരാതി പോലും കൊടുക്കാന്‍ ഇവര്‍ തയാറായില്ല... കാരണം സഞ്ജയെ അവര്‍ അത്രയേറെ സ്‌നേഹിച്ചിരുന്നു.
https://www.facebook.com/Malayalivartha