നടിമാരെ അപമാനിച്ചെന്ന വിവാദം...ബോളിവുഡിലും പൊട്ടിത്തെറി

ഒപ്പം അഭിനയിക്കുന്ന നടിമാരെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചതിന് ബോളിവുഡിലും പൊട്ടിത്തെറി. ടൈഗര്‍ ഷ്‌റോഫാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. പുതിയ ചിത്രമായ മുന്ന മിഷേലിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തില്‍ ഒപ്പം അഭിനയിക്കുന്ന നായികമാരുടെ ശരീരത്തെ മെത്തയുമായി ഉപമിച്ചതാണ് ടൈഗര്‍ ഷ്‌റോഫിന് വിനയായത്. പരമാര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍പ്രതിഷേധമാണ് അങ്ങേറുന്നത്.
'മുന്‍നിര നായികമാര്‍ക്കൊപ്പം അഭിനയിക്കാത്തതില്‍ ഞാനൊരിക്കലും നിരാശപ്പെട്ടിട്ടില്ല. ശ്രദ്ധ കപൂറിനെയും ജാക്കലിന്‍ ഫെര്‍ണാണ്ടസിനെയും പോലുള്ള സുന്ദരികളായ നായികമാര്‍ക്കൊപ്പം ഞാന്‍ അഭിനയിച്ചു. സിനിമയുടെ കാസ്റ്റിങില്‍ ഞാന്‍ ഇടപെടാറില്ല. എനിക്ക് സമീപമുള്ള ചെറുമെത്തയെ കുറിച്ച് ചിന്തിക്കാറില്ല. തിരക്കഥയും എന്റെ കഥാപാത്രവുമാണ് പ്രധാനം.' നായികമാരുടെ ശരീരത്തെ ടൈഗര്‍ ഷ്‌റോഫ് ചെറുമെത്ത എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്.
പാഡിങ് എന്ന വാക്കാണ് ഇതിനായി നടന്‍ ഉപയോഗിച്ചത്. ഏറ്റവും സെക്‌സിയായ വാക്കാണ് ഇത് എന്ന് പറഞ്ഞുകൊണ്ടാണ് ചില സ്ത്രീ സംഘടനകള്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഈ വിവാദത്തോട് ജാക്കലിന്‍ ഫെര്‍ണാണ്ടസോ ശ്രദ്ധ കപൂറോ പ്രതികരിച്ചിട്ടില്ല. ഭാഗി എന്ന ചിത്രത്തിലാണ് ശ്രദ്ധയും ടൈഗര്‍ ഷ്‌റോഫും ഒന്നിച്ചഭിനയിച്ചത്. ചിത്രം മികച്ച വിജയം നേടിയിരുന്നു. ജാക്കലിനൊപ്പം അഭിനയിച്ച എ ഫ്‌ളൈങ് ജറ്റ് എന്ന ചിത്രവും ബോക്‌സോഫീസ് വിജയം നേടി.
https://www.facebook.com/Malayalivartha