എന്റെ ഭർത്താവ് എന്നെ ഉപേക്ഷിച്ചു, പക്ഷെ പ്രതീക്ഷ കൈവിട്ടില്ല- മനീഷാ കൊയ്‌രാള

തൊണ്ണൂറുകളിലെ വിഷാദ സുന്ദരിയായിരുന്നു മനീഷാ കൊയ്‌രാള. ദില്‍സെ, ഗുപ്ത്, ബോംബ എന്നിവയിലൂടെ ആ നേപ്പാളി പെണ്‍കൊടി ഇന്ത്യന്‍ സിനിമാ ലോകത്തെ മോഹിപ്പിച്ചു. അഞ്ചു വര്‍ഷം മുമ്പാണ് മനീഷാ കൊയ്‌രാളയ്ക്ക് ക്യാൻസർ പിടിപെടുന്നത്. ഒടുവിൽ ബോളിവുഡിലും ടോളിവുഡിലും നിറഞ്ഞു നിന്ന താരത്തെ പിന്നെ ആരാധകരാരും അധികം കാണാതായി.
പിന്നീട് നേപ്പാള്‍ സുന്ദരി സുഹൃത്തുക്കളെപ്പോലും ഒഴിവാക്കി വീടിനുള്ളില്‍ ഒതുങ്ങി. പക്ഷേ അപ്പോഴും ഭര്‍ത്താവ് കൂടെയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ രോഗം അറിഞ്ഞതോടെ ഭര്‍ത്താവ് സമ്രാട്ട ദഹല്‍ വിവാഹ മോചനം നേടി.
പക്ഷേ തളരാന്‍ മനീഷ തയ്യാറല്ലായിരുന്നു. രോഗത്തിനൊപ്പം ഭര്‍ത്താവും വില്ലനായപ്പോള്‍ ഒറ്റയ്ക്ക് പൊരുതാന്‍ തന്നെ തീരുമാനിച്ചു. ഏക പിന്തുണ വീട്ടുകാര്‍ ആയിരുന്നു. ടെഡ്‌ടോക്‌സില്‍ തന്റെ അനുഭവങ്ങളുമായി മനീഷ എത്തിയപ്പോള്‍ നിറഞ്ഞ കയ്യടിയായിരുന്നു. ഭക്ഷണത്തിലും ആരോഗ്യത്തിലും യാതൊരു ശ്രദ്ധയുമില്ലാതെ നടന്ന താരമിപ്പോള്‍ ഏറ്റവും ശ്രദ്ധിക്കുന്നതും ഇതു തന്നെ. ആരോഗ്യകരമായ ഭക്ഷണവും യോഗയുമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് മനീഷ പറയുന്നു.
ചികിത്സയിലായിരുന്നപ്പോള്‍ ഇടയ്ക്കിടെ ഞായറാഴ്ചകളില്‍ ഒരു ഡോക്ടര്‍ കാണാന്‍ വരും. ന്യുയോര്‍ക്കിലുള്ള അവരുടെ പേര് നവ്‌നീത് മരുമൂല. ദിവസം മുഴുവന്‍ അവരങ്ങനെ രസകരമായി സംസാരിച്ചു കൊണ്ടിരിക്കും. ഒരിക്കല്‍ മനീഷ ചോദിച്ചു നിങ്ങള്‍ എന്റെ വലിയ ആരാധികയാകാനൊന്നും ഒരു സാധ്യതയുമില്ല. പിന്നെന്തിന് ഏറെ ബുദ്ധിമുട്ടി ഇങ്ങനെ വരുന്നു. നാളെ നിങ്ങള്‍ കാന്‍സറില്‍ നിന്ന് മുക്തയാകുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഒരു വെളിച്ചം നിങ്ങള്‍ കൈമാറുമെന്ന പ്രതീക്ഷയുണ്ട്. അതുമാത്രം മനസ്സില്‍ വെച്ചാണ് എന്റെ ഓരോ വരവും.
ആ വെളിച്ചം ഇന്ന് മനീഷ കൈമാറുന്നുണ്ട്. യുണൈറ്റഡ് നാഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ ഗുഡ്‌വില്‍ അംബാസിഡറാണ് മനീഷ. നേപ്പാളില്‍ ഭൂകമ്പം ഉണ്ടായപ്പോള്‍ വിദൂര ഗ്രാമങ്ങള്‍ വരെ ചെന്ന് ആളുകള്‍ക്ക് സഹായം എത്തിച്ചു. പെണ്‍കുട്ടികള്‍ക്കു വേണ്ടിയും, പാവപ്പെട്ടവര്‍ക്കു വേണ്ടിയും നിരവധി പ്രവര്‍ത്തനങ്ങളാണ് താരമിന്ന് ചെയ്യുന്നത്. മികച്ച ചിത്രങ്ങളിലൂടെ തിരിച്ചു വരവിനും ഒരുങ്ങുകയാണ് മനീഷ.
https://www.facebook.com/Malayalivartha