മകനെവളര്‍ത്താന്‍ പഠിപ്പിക്കേണ്ടെന്ന് കരീന കപൂര്‍: മകനെ വീട്ടിലാക്കി ജിമ്മില്‍ പോകുന്നതിനെ വിമര്‍ശിച്ചവര്‍ക്കു ചുട്ട മറുപടിയുമായി കരീന

ബോളിവുഡിന്റെ സൈസ് സീറോ സുന്ദരി കരീന കപൂര്‍ ഗര്‍ഭിണിയായതു മുതല്‍ പാപ്പരാസികള്‍ പിന്നാലെയുണ്ടായിരുന്നു . കരീന വീട്ടിനുള്ളില്‍ അടങ്ങിയൊതുങ്ങി ഇരിക്കാതെ സിനിമയില്‍ അഭിനയിക്കുന്നതിനെയും ഫാഷന്‍ ഷോകളില്‍ പങ്കെടുക്കുന്നതിനെയുമൊക്കെയായിരുന്നു അന്നു കുറ്റപ്പെടുത്തിയിരുന്നതെങ്കില്‍ ഇന്ന് മറ്റൊരു കാര്യത്തിനാണ് താരം പഴികേട്ടു കൊണ്ടിരിക്കുന്നത്. മറ്റൊന്നുമല്ല, മകന്‍ തൈമുര്‍ അലി ഖാനെ വീട്ടിലാക്കി ജിമ്മില്‍ പോകുന്നതിനാണത്രേ താരത്തെ പലരും കുറ്റപ്പെടുത്തുന്നത്.
സൈസ് സീറോ ഫിഗര്‍ വീണ്ടെടുക്കുന്നതിനായി താന്‍ വര്‍ക്ഔട്ട് ചെയ്യുന്നില്ലെന്നും പ്രസവശേഷമുള്ള വണ്ണംവെക്കല്‍ സ്വാഭാവികമാണെന്നും കരീന നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പ്രസവിച്ച് അധികനാള്‍ കഴിയുംമുമ്പേ താരം ജിമ്മിലും പോയിത്തുടങ്ങി, ഇതാണ് വീണ്ടും വിമര്‍ശനങ്ങള്‍ക്കിരയാക്കിയത്. പക്ഷേ സമൂഹമാധ്യമത്തില്‍ തനിക്കെതിരെ വിമര്‍ശനപ്പെരുമഴയുമായി രംഗത്തെത്തുന്നവരോട് മൗനം പാലിച്ചിരിക്കാനൊന്നും കരീന തയ്യാറല്ല, നല്ല ചുട്ടമറുപടി തന്നെ താരം നല്‍കിയിരിക്കുകയാണ്.
താരത്തിന്റെ പ്രതികരണം ഇങ്ങനെ
'' ഞാന്‍ പോകുന്നുണ്ടെങ്കില്‍ അതു സൈസ് സീറോ ആയിരിക്കാന്‍ വേണ്ടിയല്ല. ആ കുഞ്ഞിനെ വിട്ട് അവള്‍ എന്തിനാണ് ജിമ്മില്‍ പോകുന്നതെന്ന തരത്തിലുള്ള കമന്റുകള്‍ ഞാന്‍ വായിച്ചിരുന്നു. ഒരു കുഞ്ഞുണ്ടാകുമ്പോള്‍ നിങ്ങള്‍ ഇത്തരം സന്തോഷങ്ങള്‍ ഉപേക്ഷിക്കണമെന്നില്ല. നിങ്ങള്‍ സന്തോഷത്തോടെയിരുന്നാല്‍, നിങ്ങളുടെ മനസ്സ് ആരോഗ്യത്തോടെയിരുന്നാല്‍ കുഞ്ഞിനും അതിന്റെ ഗുണങ്ങള്‍ കിട്ടും. ഒരു കുഞ്ഞിനെ പ്രസവിക്കുന്നതോടെ എല്ലാ സ്ത്രീകളും വണ്ണം വെക്കാറുണ്ട്, അത് സ്വാഭാവികമായ കാര്യമാണ്.'' വണ്ണം കുറയ്ക്കാനായി തനിക്കു മേല്‍ യാതൊരു സമ്മര്‍ദ്ദങ്ങളും ഇല്ലെന്നും തന്റെ നന്മയ്ക്കും സന്തോഷത്തിനും വേണ്ടിയാണ് ജിമ്മില്‍ പോകുന്നതെന്നും കരീന പറഞ്ഞു'.
എന്തായാലും കരീനയുടെ മറുപടിയോടെ ചിലരെങ്കിലും ഇക്കാര്യത്തില്‍ ഇനി പരദൂഷണ കമന്റുമായി എത്തില്ലെന്ന് ഉറപ്പാണ്. ഒരു സ്ത്രീ അവളുടെ ഗര്‍ഭകാലയളവില്‍ വണ്ണം വെക്കുന്നതു സാധാരണമാണെന്നും ശേഷം വണ്ണം കുറയ്ക്കണോ വേണ്ടയോ എന്നത് അവളില്‍ മാത്രം നിക്ഷിപ്തമായ കാര്യമാണെന്നും സമൂഹം ഇനിയും മനസിലാക്കേണ്ടിയിരിക്കുന്നു.
https://www.facebook.com/Malayalivartha