പെൺകുഞ്ഞിന്റെ മാതാപിതാക്കളായി സണ്ണി ലിയോണും ഡാനിയൽ വെബ്ബറും

സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ഒരു പെൺകുഞ്ഞിന്റെ മാതാപിതാക്കളായി. നിഷ കൗര്‍ വെബ്ബര്‍ എന്ന് പേര് നല്‍കിയിരിക്കുന്ന കുഞ്ഞിനെ സണ്ണി ലിയോണും ഭര്‍ത്താവും ദത്തെടുത്തതാണ്.
മഹാരാഷ്ടയിലെ ലാത്തുറില്‍ നിന്നാണ് ഇവര്‍ കൂട്ടിയെ ദത്തെടുത്തിരിക്കുന്നത്. 21 മാസമാണ് നിഷയുടെ പ്രായം. രണ്ട് വര്‍ഷം മുമ്പ് ഒരു അനാഥാലയത്തില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഇവര്‍ കുഞ്ഞനെ ദത്തെടുക്കാന്‍ അപേക്ഷ നല്‍കിയത്. അഭിനേത്രി ഷെര്‍ലിന്‍ ചോപ്രയാണ് വാര്‍ത്ത ആദ്യം പുറത്ത് വിട്ടത്.
https://www.facebook.com/Malayalivartha