73.6 കോടി നികുതി വെട്ടിപ്പ് ; ഷാരൂഖ് ഖാന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്

ഒടുവിലിതാ കിങ്‌ഖാനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് . വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ചോദ്യംചെയ്യലിന് നേരിട്ട് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നോട്ടീസ് നല്‍കി. ഓഗസ്റ്റ് 23ന് മുംബൈയില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള ഐപിഎല്‍ ടീമായ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓഹരി വില്‍ക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (എഫ്ഇഎംഎ) ലംഘിച്ചുവെന്ന കുറ്റമാണ് ഷാരൂഖിനു മേല്‍ ചുമത്തിയിരിക്കുന്നത്. ഓഹരികള്‍ വിലകുറച്ച് കാണിച്ചതിലൂടെ 73.6 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം
https://www.facebook.com/Malayalivartha