10 വയസുകാരനും 18-കാരിയും തമ്മിലുള്ള പ്രണയ രംഗങ്ങള്‍ അതിരുവിട്ടു;വിവാദമായി ഇന്ത്യന്‍ സീരിയല്‍

പത്ത് വയസുകാരന് 18-കാരിയോട് തോന്നുന്ന പ്രണയം, അവരുടെ വിവാഹം! സോണി ചാനലില്‍ ജൂലൈ 17-ന് ആരംഭിച്ച 'പെഹരേദാര്‍ പിയാ കി' എന്ന സീരിയലിന്റെ പ്രമേയമാണിത്. ടെലിവിഷന്‍ താരം സുയ്യാഷ് റായി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അഭിനയിക്കുന്ന ഈ സീരിയല്‍, ആദ്യ രണ്ട് ഭാഗങ്ങള്‍ സംപ്രേക്ഷണം ചെയ്തപ്പോഴേയ്ക്കും വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്.
ബാലന്‍ നായികയോട് അശ്ലീല തമാശകള്‍ പറയുന്നതും നെറ്റിയില്‍ സിന്ദൂരം തൊടുന്നതുമെല്ലാം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങള്‍. സംസ്‌കാരത്തിന് നിരക്കാത്തതെന്ന പ്രതികരണവുമായി, ടെലിവിഷന്‍ അഭിനേതാവ് കരണ്‍ വാഹി ഉള്‍പ്പെടെയുള്ള പ്രമുഖരും സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചു.
എന്നാല്‍ സീരിയലിന്റെ ആശയത്തെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് 18-കാരിയുടെ വേഷം ചെയ്യുന്ന തേജസ്വി പ്രകാശ് പ്രതികരിച്ചു. ഇതേ വിമര്‍ശകര്‍ സീരിയല്‍ കണ്ട ശേഷം എന്തുപറയുമെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അഫാന്‍ ഖാനാണ് സീരിയലില്‍ രതന്‍ സിങ് എന്ന ബാലന്റെ വേഷം ചെയ്യുന്നത്.
സീരിയലിലെ പ്രണയ രംഗങ്ങള്‍ കോര്‍ത്തിണക്കി മ്യൂസിക്ക് കഫേ എന്ന യൂട്യൂബ് ചാനല്‍ തയാറാക്കിയ സംഗീത വീഡിയോ കാണാം...
https://www.facebook.com/Malayalivartha