പ്രേക്ഷക ഹൃദയം കിഴടക്കി ബോക്‌സോഫീസില്‍ തരംഗങ്ങള്‍ തീര്‍ത്ത ഓം ശാന്തി ഓമിന് രണ്ടാം ഭാഗം

പ്രേക്ഷക ഹൃദയം കിഴടക്കി ബോക്‌സോഫീസില്‍ തരംഗങ്ങള്‍ തീര്‍ത്ത ചിത്രമായിരുന്നു. ഒം ശാന്തി ഓം. ഷാരുഖ് ഖാനും, ദീപിക പദുക്കോണും തകര്‍ത്തഭിനയിച്ച ഓം ശാന്തി ഓം വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നു. ഓം ശാന്തി ഓമിന് രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ബി ടൗണിലെ പുതിയ സംസാരം കിംഗ് ഖാന്‍ തന്നെ ഇത് സംബന്ധിച്ച് തന്റെ ട്വിറ്ററില്‍ സൂചന നല്‍കിയതോടെ ആവേശത്തിലാണ് ആരാധകരും.
തന്റെ മക്കള്‍ ഏറെ ഇഷ്ടപ്പെടുന്ന ചിത്രമാണ് ഓം ശാന്തി ഓമെന്നും എന്തുകൊണ്ട് അതിനൊരു രണ്ടാം ഭാഗം ഒരുക്കികൂടാ എന്നായിരുന്നു ഷാരൂഖിന്റെ ട്വീറ്റ്. ചിത്രത്തിന്റെ സംവിധായിക ഫറാഖാനോടായിരുന്നു താരത്തിന്റെ ചോദ്യം. 2007 ലാണ് ഓം ശാന്തി ഓം റിലിസ് ചെയ്തത്. ബോളിവുഡ് സുന്ദരി ദീപിക പദുകോണിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെയാണ് ദീപിക പദുക്കോണ്‍ ബോളിവുഡിന്റെ താരറാണിയായത്.
കോറിയോ ഗ്രാഫറായ ഫറാ ഖാന്റെ ആദ്യ സംവിധാന സംരഭമായിരുന്നു ഓം ശാന്തി ഓം. പ്രണയത്തിന്റെയും സിനിമയുടേയും പശ്ചാത്തലത്തില്‍ മനോഹരമായൊരു പ്രണയകഥയാണ് പ്രേക്ഷകരോട് പറഞ്ഞത്. 2007 ല്‍ 40 കോടി ചെലവില്‍ നിര്‍മ്മിച്ച ഷാറൂഖ് ഖാന്‍ ചിത്രം ലോകമെമ്പാടുമായി 200 കോടിയിലേറെ കളക്ഷന്‍ നേടിയിരുന്നു. ചിത്രത്തിലെ പാട്ടുകളും രാജ്യമെമ്പാടും വലിയ ഓളങ്ങള്‍ തീര്‍ത്തു.
https://www.facebook.com/Malayalivartha