ഒടുവിൽ കരീഷ്മയുടെ വീട്ടില്‍ കയറിയ കള്ളന്‍ പിടിയില്‍

ബോളിവുഡ് നടി കരീഷ്മ കപൂറിന്റെ വീട്ടില്‍ കയറിയ കള്ളനെ പൊലീസ് പിടികൂടി. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് പിടിയിലായ കള്ളന്‍. കരീഷ്മയുടെ മുംബൈ പാലിയിലുള്ള വീട്ടിലാണ് ഈ മാസം 8ന് മോഷണം നടന്നത്.ഫര്‍ണ്ണിച്ചര്‍ ജോലിക്കാരന്‍ എന്ന വ്യാജേനയാണ് കള്ളന്‍ വീട്ടില്‍ കടന്നത്. കരിഷ്മ വീട്ടിലില്ലാതിരുന്ന സമയത്താണ് സംഭവം. വീട്ടിലെ ലാന്റ്‌ഫോണ്‍ സംഘടിപ്പിച്ച് വിളിച്ച ഇയാള്‍ തന്നോട് അവിടെ ഫര്‍ണിച്ചര്‍ ജോലിക്ക് വരാന്‍ പറഞ്ഞിട്ടുണ്ടെന്ന് ജോലിക്കാരിയോട് പറഞ്ഞു.
തുടര്‍ന്ന് വീട്ടില്‍ കയറിയ കള്ളന്‍ കുറച്ച് പണവും കയ്യില്‍കിട്ടിയ ഒരു പഴ്‌സുമായി കടന്നുകളഞ്ഞു. ഈ പഴ്‌സില്‍ നിരവധി ATM കാര്‍ഡുകള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ജോലിക്കാരി പൊലീസിനെ അറിയിക്കുകയാരുന്നു. വീട്ടില്‍ അന്വേഷണം നടത്തിയ പൊലീസിന് കള്ളനെപ്പറ്റിയുള്ള സൂചനകള്‍ ലഭിച്ചു. മോഷണശൈലി മനസ്സിലാക്കി അത് 18 മോഷമക്കേസുകളില്‍ പ്രതിയായ ഇംത്യാസ് അനസാരിയാണ് കള്ളനെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്.
https://www.facebook.com/Malayalivartha