വിവാദചിത്രം ഇന്ദു സര്‍ക്കാര്‍ വെള്ളിയാഴ്ച തിയറ്ററുകളില്‍

മധുര്‍ ഭണ്ഡാര്‍കരുടെ വിവാദചിത്രം ഇന്ദു സര്‍ക്കാര്‍ വെള്ളിയാഴ്ച തിയറ്ററുകളില്‍. ചിത്രത്തിന്റെ പ്രദര്‍ശനം സ്‌റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി വിധിച്ചതോടെയാണ് സിനിമയുടെ റിലീസിന് കളമൊരുങ്ങിയത്.
ഇന്ദിരാഗാന്ധിയേയും സഞ്ജയ് ഗാന്ധിയേയും മോശമായി ചിത്രീകരിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന്റെ റിലീസിനെതിരേ പരാതി ഉയര്‍ന്നത്. അടിയന്തരാവസ്ഥയുടെ ചരിത്രം പുതുതലമുറയ്ക്കുമുന്നില്‍ അവതരിപ്പിക്കുന്ന സിനിമയാണ് ഇന്ദു സര്‍ക്കാര്‍ എന്നാണ് സംവിധായകന്‍ പറഞ്ഞത്.cinema
എന്നാല്‍, സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച പ്രകാരം 14 കട്ടുകള്‍ക്കുശേഷമാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. നീല്‍ നിതിന്‍ മുകേഷ്, കൃതി കുല്‍ഹാരി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ, കോണ്‍ഗ്രസ് നേതാക്കളും സിനിമയ്‌ക്കെതിരേ രംഗത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha