ഗായകൻ ജസ്റ്റിൻ ബീബറിന് ഗുരുതര രോഗം, സംഗീത പരിപാടിക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ...സോഷ്യൽ മീഡിയയിയിലൂടെ ആരോഗ്യ സ്ഥിതി വെളിപ്പെടുത്തി ഗായകൻ

തന്റെ രോഗ വിവരം ആരാധകരെ അറിയിച്ച് കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബർ. ടൊറന്റോയിലെ സംഗീത പരിപാടിക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേയാണ് ബീബറിന്റെ വെളിപ്പെടുത്തല്‍. തനിക്ക് റാംസെ ഹണ്ട് സിൻഡ്രോം എന്ന രോഗാവസ്ഥയാണ് തനിക്കെന്ന് സോഷ്യൽ മീഡിയയിയിലൂടെ താരം അറിയിച്ചു.
അടുത്തിടെയാണ് തനിക്ക് ഈ രോഗം കണ്ടെത്തിയതെന്ന് അദ്ദേഹം പറയുന്നു.തന്റെ രോഗാവസ്ഥ എല്ലാവരും മനസ്സിലാക്കണമെന്നും പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്നും ബീബര്‍ പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ ഒട്ടേറെയാളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്.
മുഖത്തിന്റെ ബലഹീനതയോ പക്ഷാഘാതമോ പുറം ചെവിയിൽ ചുണങ്ങോ ഉണ്ടാക്കുന്ന അപൂർവവും എന്നാൽ ഗുരുതരമായതുമായ ഒരു അവസ്ഥയാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.ആര്‍എച്ച്എസിന് കാരണമാകുന്ന വാരിസെല്ല-സോസ്റ്റർ വൈറസ് അതേ വൈറസ് ചിക്കൻപോക്‌സിനും ഷിംഗിൾസിനും കാരണമാകുമെന്നും പറയുന്നു.
ഗുരുതരമായ വേദനാജനകമായ ചുണങ്ങിൽ ചെവി പൊട്ടുന്നതിനും ഇത് കാരണമാകും. ചിലപ്പോള്‍ എന്നന്നേക്കുമായി കേള്‍വി ശക്തി നഷ്ടപ്പെടുന്നത് അടക്കം സംഭവിക്കാം.മുഖത്തിന്റെ ഓരോ വശത്തിന്റെയും ചലനത്തെ നിയന്ത്രിക്കുന്ന മുഖത്തെ നാഡിയെ വൈറസ് പടരുകയും ബാധിക്കുകയും ചെയ്യുമെന്ന് ഡോക്ടർമാർ പറയുന്നു.
https://www.facebook.com/Malayalivartha