Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....


സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...

ഒടുവില്‍ ലിയനാര്‍ഡോയെ തേടി ഓസ്‌കറെത്തി; ടൈറ്റാനിക് നായകന് അക്കാദമി പുരസ്‌കാരം ലഭിക്കുന്നത് 22 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍

29 FEBRUARY 2016 07:29 AM IST
മലയാളി വാര്‍ത്ത.

ആ കണ്ണീര്‍ത്തുള്ളികള്‍ക്ക് 22 വര്‍ഷത്തെ കാത്തിരിപ്പിന്റെ മധുരമുണ്ടായിരുന്നു. അങ്ങനെ തന്നെയാണ് അപ്പോ കാര്യങ്ങള്‍, നാം അര്‍ഹനെങ്കില്‍ അര്‍ഹതപ്പെട്ടത് എത്ര കാലം കഴിഞ്ഞാലും നമ്മളിലേക്ക് വരും. വീഞ്ഞ് പഴകുമ്പോള്‍ വീര്യം കൂടുമെന്നല്ലേ. ചുണ്ടിനും കപ്പിനും ഇടയില്‍ എന്ന തരത്തില്‍ പുരസ്‌ക്കാരം നഷ്ടപ്പെട്ടപ്പോള്‍ ഒന്നും നമ്മുടെ പ്രണയ നായകന്‍ തളര്‍ന്നില്ല. സത്യമായ പ്രണയം പോലെ അവസാനം അത് അയാളില്‍ത്തന്നെ എത്തിച്ചേര്‍ന്നു.
1997ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് സൂപ്പര്‍ ചിത്രം ടൈറ്റാനിക്കിലൂടെയാണ് ലിയനാര്‍ഡോ ഡി കാപ്രിയോ എന്ന സുന്ദരനായ ചെറുപ്പക്കാരന്‍ മലയാളികളുടെ പ്രിയതാരമാകുന്നത്. ലോകമെങ്ങും ചിത്രത്തിനു വന്‍ സ്വീകാര്യത ലഭിച്ചപ്പോള്‍ കൊച്ചു കേരളവും അനശ്വര പ്രണയകഥ പറയുന്ന ടൈറ്റാനിക്കിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു.
ഓസ്‌കര്‍ നാമനിര്‍ദ്ദേശപ്പട്ടികയില്‍ ടൈറ്റാനിക്കും സംവിധായകന്‍ ജെയിംസ് കാമറൂണും ചിത്രത്തിലെ നായിക കേറ്റ് വിന്‍സ്ലറ്റും ഇടംപിടിച്ചപ്പോഴും ലിയോ ആ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. പ്രണയനായകനായി മികച്ച പ്രകടനം കാഴ്ചവച്ചുവെന്നു ലോകമെങ്ങും വാഴ്ത്തിയപ്പോഴും അക്കാദമി പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം പോലും ലിയോനാര്‍ഡോയ്ക്ക് ലഭിച്ചില്ല എന്നത് ആരാധകരെ ഏറെ നിരാശയിലാഴ്ത്തി.
പക്ഷേ, ലിയോയുടെ ഓസ്‌കറിലേക്കുള്ള പ്രയാണം തുടങ്ങുന്നതു ടൈറ്റാനിക്കിനും മൂന്നു വര്‍ഷം മുമ്പാണ്. 1993 അവസാനം പുറത്തിറങ്ങിയ വാട്‌സ് ഈറ്റിങ് ഗില്‍ബര്‍ട്ട് ഗ്രേപ്പ് എന്ന ചിത്രത്തിന് 1994ലെ ഓസ്‌കര്‍ പുരസ്‌കാരത്തിനു ലിയോ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു.
കൗമാരക്കാരനായിരുന്ന ലിയോ മികച്ച സഹനടനുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിനാണു നോമിനേഷന്‍ ചെയ്യപ്പെട്ടത്. എന്നാല്‍, അന്ന് ദ ഫ്യുജിറ്റീവ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ടോമി ലീ ജോണ്‍സിനു മുന്നില്‍ കുഞ്ഞു ലിയോ അടിയറവു പറയുകയായിരുന്നു.
തുടര്‍ന്നാണ് ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ടൈറ്റാനിക് എത്തിയത്. എന്നാല്‍, മികച്ച നടനുള്ള നാമനിര്‍ദ്ദേശപ്പട്ടികയില്‍ പോലും ഇടംനേടാന്‍ ലിയോക്കു കഴിഞ്ഞില്ലെന്നുള്ളത് ആരാധകര്‍ക്ക് അവിശ്വസനീയമായ ഒരു കാര്യമായിരുന്നു. ഒട്ടുമിക്ക പുരസ്‌കാരങ്ങളും ടൈറ്റാനിക് അക്കൊല്ലത്തെ ഓസ്‌കര്‍ വേദിയില്‍ നിന്നു സ്വന്തമാക്കിയെങ്കിലും ലിയോ തഴയപ്പെട്ടു.
പിന്നീട് ലിയോനാര്‍ഡോയ്ക്ക് ഓസ്‌കര്‍ പ്രതീക്ഷ നല്‍കിയത് 2005ല്‍ പുറത്തിറങ്ങിയ ദി ഏവിയേറ്ററാണ്. മികച്ച നടനുള്ള നാമനിര്‍ദ്ദേശം ഇത്തവണ ലഭിച്ചെങ്കിലും റേ ചാള്‍സ് എന്ന അന്ധഗായകനെ അവതരിപ്പിച്ച ജെയ്മി ഫോക്‌സിനു പിന്നിലെത്താനായിരുന്നു വിധി.
ബ്ലഡ് ഡയമന്‍ഡിലൂടെ 2007ല്‍ വീണ്ടും ലിയോനാര്‍ഡോ ഡി കാപ്രിയോ പുരസ്‌കാരത്തിനടുത്തെത്തി. നിരാശ തന്നെയാണ് ഇക്കുറിയും ലിയോക്കു ലഭിച്ചത്. ലാസ്റ്റ് കിങ് ഓഫ് സ്‌കോട്‌ലന്‍ഡ് എന്ന ചിത്രത്തിലൂടെ ഫോറസ്റ്റ് വിറ്റാക്കര്‍ക്കായിരുന്നു ആ കൊല്ലം പുരസ്‌കാരം.
ഏറെ പ്രതീക്ഷയുമായി 2014ല്‍ വീണ്ടുമെത്തിയെങ്കിലും അക്കാദമിയിലെ വേദിയില്‍ പുരസ്‌കാരം സ്വീകരിക്കാന്‍ ലിയോക്കു കഴിഞ്ഞില്ല. ദ വോള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റായിരുന്നു ലിയോയെ അവസാന പട്ടികയില്‍ എത്തിച്ചത്. ഡള്ളസ് ബയേഴ്‌സ് ക്ലബിലൂടെ മാത്യു മക്കാണെയ്ക്കായിരുന്നു പുരസ്‌കാരം. നിര്‍മ്മാതാവ് എന്ന നിലയില്‍ മികച്ച ചിത്രത്തിനുള്ള നാമനിര്‍ദ്ദേശവും ലിയോക്ക് ദ വോള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റിലൂടെ ലഭിച്ചിരുന്നു. എന്നാല്‍ അതും ലഭിക്കാതെ വന്നതോടെ ഓസ്‌കര്‍ ലിയോക്കു കിട്ടാക്കനിയാകുകയായിരുന്നു.
എന്നാല്‍, എല്ലാ വിഷമവും മറക്കാന്‍ സഹായിക്കുകയാണ് ദ റനവന്റ്. 2016ല്‍ മികച്ച നടനുള്ള പുരസ്‌കാരം ലിയോനാര്‍ഡോ ഡി കാപ്രിയോക്കു ലഭിക്കുമ്പോള്‍ സന്തോഷിക്കുന്നതു ലോകമെങ്ങുമുള്ള ആരാധകര്‍ കൂടിയാണ്. ടൈറ്റാനിക്കുള്‍പ്പെടെ രണ്ടു ചിത്രങ്ങളില്‍ ഒപ്പം അഭിനയിച്ച കേറ്റ് വിന്‍സ്‌ലെറ്റ് ആഹ്ലാദാതിരേകത്താല്‍ ഓസ്‌കര്‍ വേദിയില്‍ ഓടിയെത്തി ലിയോയെ വാരിപ്പുണര്‍ന്നത് ഏവരുടെയും കണ്ണുകള്‍ നനയിക്കുകയും ചെയ്തു. സിനിമയ്ക്കു പുറത്തും മികച്ചൊരു സുഹൃത്താണ് കേറ്റ് വിന്‍സ്‌ലെറ്റെന്ന് ലിയോനാര്‍ഡോ മുമ്പു പറഞ്ഞിട്ടുണ്ട്. വെല്‍ ഡണ്‍ മാന്‍...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളം പണ്ട് നിർമാർജ്ജനം ചെയ്ത രോഗങ്ങൾ തിരിച്ചു വന്നിരിക്കുന്നതാണോ നമ്പർ വൺ മാതൃക ? കേന്ദ്ര ഫണ്ട് വക മാറ്റിയും, പാഴാക്കിയും കേരളത്തിലെ സർക്കാർ ആശുപത്രികളെ പിണറായി വിജയൻ സർക്കാർ അസ്ഥി കൂടമാക്കി മാറ്റിയെ  (15 minutes ago)

കോട്ടയം കോടിമതയിൽ ബൊളോറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു  (22 minutes ago)

മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു..  (1 hour ago)

ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി....  (1 hour ago)

പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം...  (1 hour ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍... യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു  (2 hours ago)

മലയാളി സൗദിയിലെ ജിദ്ദക്ക് സമീപം  (2 hours ago)

വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം  (3 hours ago)

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ  (3 hours ago)

ഓഹരി വിപണിയും ഇന്ന് തിരിച്ചുകയറി...  (3 hours ago)

ജീവനക്കാര്‍ക്കൊപ്പമാണ് എന്നും എപ്പോഴുമെന്നും മന്ത്രി  (3 hours ago)

പവന് 840 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

കാറിടിച്ച് യുവാവ് മരിച്ചു.  (4 hours ago)

ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്  (4 hours ago)

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (4 hours ago)

Malayali Vartha Recommends