കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ ബംഗാളി സിനിമ

ഡല്‍ഹിയില്‍ നടന്ന ഞെട്ടിപ്പിക്കുന്ന കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ ബംഗാളി സിനിമ ഒരുങ്ങുന്നു. തീന്‍ കന്യാ, ചാരുലത 2011 എന്നീ ചിത്രങ്ങളൊരുക്കിയ പ്രമുഖ ബംഗാളി സംവിധായകന്‍ അഗ്‌നിദേവ് ചാറ്റര്‍ജിയാണ് ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തികഞ്ഞ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയ്ക്ക് തയ്യാറെടുക്കുന്നത്. പ്രശസ്ത ബംഗാളി താരം ഋതുപര്‍ണസെന്‍ ഗുപ്ത, യുവനടി ശുഭശ്രീ എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തുക. ബംഗാളിലെ പ്രമുഖ നായികാതാരമായ ഋതുപര്‍ണ സെന്‍ ഗുപ്ത അമ്മ വേഷത്തിലെത്തുന്നു എന്നതും സിനിമയുടെ പ്രത്യേകതയാണ്. മകളായി ശുഭശ്രീ അഭിനയിക്കുന്നു. സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരിയില്‍ തുടങ്ങുമെന്ന് സംവിധായകന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha