ജയിംസ് ബോണ്ടിന്റെ ആദ്യ കാമുകി വിടവാങ്ങി

എക്കാലത്തെയും മികച്ച സീരീസുകളുമായി പുറത്തിറങ്ങിയ സീക്രട്ട് ഏജന്റ് ജയിംസ് ബോണ്ടിന്റെ ആദ്യ കാമുകി അന്തരിച്ചു. ജയിംസ് ബോണ്ട് ചിത്രത്തിലെ ആദ്യ നായികയായ യുനിസ് ഗയ്‌സനാണ് (90) അന്തരിച്ചത്. വെള്ളിയാഴ്ചയായിരുന്നു യുനിസ് ഗയ്‌സണിന്റെ അന്ത്യം. അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് മരണ വിവരം പുറത്തുവിട്ടത്.
1962 ല്‍ പുറത്തിറങ്ങിയ എന്ന ചിത്രത്തിലൂടെയാണ് ബോണ്ടിന്റെ കാമുകിയായി ഗയ്‌സണ്‍ വേഷപ്പകര്‍ച്ച നടത്തിയത്. സീന്‍ കോണറിയായിരുന്നു ബോണ്ടായി വേഷമിട്ടത്. സിനിമയില്‍ സില്‍വിയ ട്രെഞ്ച് എന്ന കഥാപാത്രത്തെയാണ് ഗയ്‌സണ്‍ അവതരിപ്പിച്ചത്. രണ്ട് ബോണ്ട് സിനിമകളില്‍ ഒരേപേരില്‍ ബോണ്ടിന്റെ നായികയായി എത്തിയ ആദ്യ നടികൂടിയാണ് ഗയ്‌സണ്‍.
https://www.facebook.com/Malayalivartha