അക്രമത്തിനിരയായ പെണ്‍കുട്ടിയും അമ്മയുടെ ഭാഗമായിരുന്നു ; കുറ്റക്കാരനല്ലെന്ന് തെളിയുന്നതുവരെ ദിലീപിനെ തിരിച്ചെടുക്കരുതെന്ന് മാമുക്കോയ

കുറ്റക്കാരനല്ലെന്ന് തെളിയുന്നതുവരെ നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കരുതെന്ന് നടന്‍ മാമുക്കോയ. താന്‍ അമ്മയുടെ എസ്‌സിക്യൂട്ടീവ് അംഗമല്ല. അക്രമത്തിനിരയായ പെണ്‍കുട്ടിയും അമ്മയുടെ ഭാഗം ആയിരുന്നു. അവള്‍ക്ക് നീതി കിട്ടണം. അത് പൊതുവികാരമാണ്. കലാകാരന്മാര്‍ സാമൂഹിക വിഷയങ്ങളില്‍ ഇടപെടണം. ഇതിന് നല്ല സാമൂഹിക പ്രതിബദ്ധത വേണം. എന്നാല്‍, ആരെയും ഇതിന് നിര്‍ബന്ധിക്കാന്‍ ആകില്ലെന്നും മാമുക്കോയ പറഞ്ഞു. ദോഹയില്‍ ക്യു മലയാളം പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മാമുക്കോയ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha