നിഷ സാരംഗ് 'നീലു'വായി ഉപ്പും മുളകില്‍ തുടരും ; മറിച്ചുണ്ടായ പ്രചരണങ്ങള്‍ സത്യസന്ധമല്ല; വിശദീകരണയുമായി ഫ്ളവേഴ്സ് ടി .വി മാനേജ്‌മെന്റ് രംഗത്ത്

ഉപ്പും മുളകും എന്ന സീരിയലിന്റെ സംവിധായകനില്‍ നിന്നും മോശം അനുഭവമുണ്ടായതായി വെളിപ്പെടുത്തല്‍ നടത്തിയ നിഷാ സാരംഗിന് പിന്തുണയുമായി ഫ്‌ളവേഴ്‌സ് ടിവി രംഗത്ത്. ചാനലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മാനേജെൻമെൻറ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്
ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
നിഷ സാരംഗ് 'നീലു'വായി ഉപ്പും മുളകില്‍ തുടരും. മറിച്ചുണ്ടായ പ്രചരണങ്ങള്‍ സത്യസന്ധമല്ല"
പ്രശസ്ത ചലച്ചിത്ര - ടി.വി. താരം നിഷ സാരംഗിനെ ഉപ്പും മുളകും പരമ്ബരയില്‍ നിന്ന് മാറ്റിയെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സത്യമല്ലെന്ന് ഫ്ളവേഴ്സ് മാനേജ്മെന്‍റ് അറിയിച്ചു. അറനൂറ്റി അമ്ബതോളം എപ്പിസോഡുകള്‍ പിന്നിട്ട ഉപ്പും മുളകും പരമ്ബരയിലെ 'നീലു'വെന്ന കഥാപാത്രത്തെ നിഷ സാരംഗ് തന്നെ തുടര്‍ന്നും അവതരിപ്പിക്കും. നിഷ സാരംഗുമായി ചാനല്‍ മാനേജ്മെന്റ് ഇന്ന് രാവിലെ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചക്കൊടുവിലാണ് വരും ദിവസങ്ങളില്‍ ഉപ്പും മുളകും പരമ്ബരയുടെ ചിത്രീകരണം കൊച്ചിയില്‍ തുടരാന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha



























